എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാര്‍ശ...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാര്‍ശ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലില്‍ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ.
ഡിജിപിയുടെ കത്തിലെ കണ്ടെത്തല്‍ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാര്‍ശയുള്ളത്. എന്നാല്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്താനായി ശുപാര്‍ശയില്ല.
സിപിഐയുടെ രാഷ്ട്രീയസമ്മര്‍ദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ആരോപണവിധേയനായ അജിത് കുമാര്‍ സ്വയം വെള്ളപൂശി നല്കിയ റിപ്പോര്‍ട്ട് ഡിജിപി തള്ളിയിട്ടുണ്ടായിരുന്നു. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ അജിത് കുമാര്‍ ഇടപെടാത്തതില്‍ കടുത്ത വിമര്‍ശനമാണ് ഡിജിപി ഉന്നയിച്ചത്.
റിപ്പോര്‍ട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തല്‍. എഡിജിപിയുടെ റിപ്പോര്ട്ടിന്മേല് കുറ്റപത്രമായി ഡിജിപി കവറിംഗ് ലെറ്റര്‍ എഴുതിയതോടെയാണ് പുതിയ അന്വേഷണമില്ലാതെ പറ്റില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിയത്.
എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ശുപാര്‍ശ. പൂരം അട്ടിമറിയിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാനാണ് മറ്റൊരു അന്വേഷണത്തിനുള്ള ശുപാര്‍ശ. രണ്ട് തലത്തിലുള്ള അന്വേഷണ ശുപാര്‍ശയില്‍ ഇനി മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് പ്രധാനമായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























