സിദ്ദീഖിനും പ്രോസിക്യൂഷനും നടിക്കും വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍...സിദ്ദീഖിനായി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി...

നടന് സിദ്ദീഖ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദീഖിനും പ്രോസിക്യൂഷനും നടിക്കും വേണ്ടി ഹാജരാകുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ പല പ്രമാദമായ കേസുകളിലും ഹാജരാകുകയും അനുകൂല വിധി നേടുകയും ചെയ്ത അഭിഭാഷകരാണ് കേസില്‍ വിവിധ കക്ഷികള്‍ക്കായി ഹാജരാകുക.ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണ് എന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് ഒളിവില്‍ പോകുകയായിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്.സുപ്രീം കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താരത്തിനായി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗിയാണ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിക്കേസില്‍ അറസ്റ്റിലായപ്പോള്‍ ജാമ്യത്തിലിറക്കിയത് റോഹ്തഗിയായിരുന്നു. മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോഹ്തഗിയായിരുന്നു.മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് ഹാജരാകുക.
https://www.facebook.com/Malayalivartha























