മൃതദേഹ ഭാഗങ്ങൾക്കായി ക്യാബിനിൽ നടത്തിയ തെരച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തി; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കം...

നീണ്ട എഴുപത്തൊന്നു നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയും, ക്യാബിനുള്ളിലെ മൃതദേഹവും പുറത്തെത്തിച്ചിരുന്നു. ഉറ്റവരുടെയും മനാഫിന്റെയും അണപൊട്ടിയൊഴുകിയ സങ്കടത്തോടൊപ്പം കേരളവും തേങ്ങി. അർജുന്റെ മൃതദേഹം കണ്ടെത്തുമ്പോൾ മണ്ണിൽ പുതഞ്ഞ നിലയിൽ ആയിരുന്നെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ ഇന്ന് ബാക്കി മൃതദേഹ ഭാഗങ്ങൾക്കായി ക്യാബിനിൽ തെരച്ചിൽ നടത്തുകയും ചെയ്തു. തെരച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തുകയും ചെയ്തു.
അർജുന്റെ സംസ്കാരം ഉൾപ്പെടെയുള്ള മറ്റൊരു ചെലവുകൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കാണാതായ മറ്റു രണ്ടുപേർക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ഇന്നലെ ലോറിയുടെ ക്യാമ്പിനുള്ളിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏതായാലും മംഗലാപുരത്തേയ്ക്ക് അയക്കും എന്നാണ് മനസ്സിലാക്കുന്നത്. അവിടെ എത്തിച്ച് ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തും. ഡിഎൻഎ സാമ്പിളുകൾ അതായത് അർജുന്റെ കുടുംബത്തിൻറെ പ്രത്യേകിച്ച് സഹോദരന്റെ ഡിഎൻഎ സാമ്പിൾ നേരത്തെ തന്നെ ശേഖരിച്ചിരുന്നു.
ഇത് മാച്ചിങ് ആയാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കും. ഏതായാലും യാതൊരുവിധത്തിലുള്ള കാലതാമസവും നടപടികൾക്ക് ഉണ്ടാവില്ല എന്ന് തന്നെ എംഎൽഎയും, ജില്ലാ ഭരണകൂടവും ഒക്കെ ഉറപ്പ് നൽകുന്നുണ്ട്. നേരത്തെ ഡിഎൻഎ ടെസ്റ്റ് വേണ്ട എന്നുള്ള ഒരു നിലപാടായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. അതായത് അർജുന്റെ ശരീരത്തിലെ ചില അടയാളങ്ങൾ അത് അർജുൻ ആണെന്ന് സ്ഥിതിരീകരിക്കുന്നതിനു ബലം നൽകുന്നതാണ്. അതിനാൽ തന്നെ ഡിഎൻഎ ടെസ്റ്റ് വേണ്ട എന്നായിരുന്നു ആദ്യ തീരുമാനം.
പക്ഷേ കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചു മുന്നോട്ടു പോകണം എന്നുള്ള ഒരു കാര്യമാണ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം പറഞ്ഞത്. അതായത് രണ്ടുപേർ കൂടി ഇവിടെ കാണാതായിട്ടുണ്ട്... ജഗന്നാഥനും ലോകേഷും. ഇരുവരും ഈ പ്രദേശവാസികളാണ്. ഏതെങ്കിലും ഒരു കാലത്ത് ബന്ധുക്കൾ ഏതെങ്കിലും അവകാശവാദവും ആയിട്ട് വന്നാൽ ഉള്ള ഒരു പ്രശ്നം, അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് DNAടെസ്റ്റ് എന്ന നിലയിലേയ്ക്ക് എത്തിയത്.
അർജുന്റെ ശരീരഭാഗങ്ങൾ കിട്ടിയതോടെ കൂടെ തന്നെ ഈ മിഷൻ അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തുമ്പോൾ മണ്ണിൽ പുതഞ്ഞ നിൽക്കുന്ന ഒരു അവസ്ഥയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ആ ക്യാബിനുള്ളിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന്, അറിയാനായി പുറത്തെടുക്കുന്ന ക്യാബിൻ വെട്ടിമുറിച്ച് വീണ്ടും പരിശോധന നടത്തുന്ന നടപടികളും ഇന്ന് നടന്നു.
https://www.facebook.com/Malayalivartha























