Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ലഹരിയുടെ വഴിവിട്ട ബന്ധങ്ങൾ; കോടതിയിൽ അജ്മലിനെ എത്തിച്ചപ്പോൾ കാത്ത് നീന്നത് സഹായികളായ പത്തംഗ സംഘം...

26 SEPTEMBER 2024 04:48 PM IST
മലയാളി വാര്‍ത്ത

സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന കേസിൽ വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നതാണ് കുഞ്ഞുമോളുടെ ജീവൻ നഷ്ടപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (29), കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ശ്രീക്കുട്ടി (27) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ലഹരിയിലൂടെ രൂപപ്പെടുന്ന വഴിവിട്ട ബന്ധങ്ങൾ പലപ്പോഴും കൊടുംകുറ്റകൃത്യത്തിലേക്ക് നയിക്കുന്നതിന്റെ നേർചിത്രമാണ് തിരുവോണ നാളിൽ മൈനാഗപ്പള്ളിയിലുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടറായ ശ്രീക്കുട്ടി ക്രിമിനൽ കേസുകളടക്കം എട്ടോളം കേസുകളിലെ പ്രതിയായ അജ്മലുമായി എങ്ങനെ സൗഹൃദത്തിലായെന്നതാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്.

വടക്കൻ മൈനാഗപ്പള്ളി പള്ളിക്ക് സമീപത്തു നിന്ന് ചന്ദനമരം മുറിച്ചു കടത്തിയതിനും കാർ വാടകയ്ക്കെടുത്ത ശേഷം തിരികെ നൽകാത്തതിനും അടക്കമുള്ള കേസുകളാണ് അജ്മലിനെതിരെ നിലവിലുള്ളത്. ആശുപത്രിയിലെത്തി ശ്രീക്കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മൽ ശ്രീക്കുട്ടിയുമൊത്ത് മദ്യപാനമടക്കം ലഹരി ഉപയോഗത്തിൽ ഏർപ്പെടുമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അപകടം നടന്ന ദിവസം ഇരുവരും മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി ഓണസദ്യ കഴിച്ച ശേഷം സമീപത്തെ ക്ഷേത്രമൈതാനത്ത് കാർ ഒതുക്കിയിട്ട് മദ്യപിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിൽ ശ്രീക്കുട്ടിയെ എത്തിക്കാനായുള്ള ഓട്ടത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഡോ. ശ്രീക്കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാനും നാട്ടുകാരുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുമാണ് കാർ നിർത്താതെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതെന്നാണ് പൊലീസ് പറയുന്നത്. തകർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നെത്തിയ ശ്രീക്കുട്ടി ഒരു വർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചുമതലയേറ്റത്.

അവിടെ റെയിൽവെ സ്റ്റേഷനു സമീപം വാടകവീട്ടിലായിരുന്നു താമസം. ഇതിനിടെ ആശുപത്രിയിൽ വച്ച് പരിചയത്തിലായ അജ്മലും മറ്റു സുഹൃത്തുക്കളുമൊത്ത് വാടകവീട്ടിൽ മദ്യസൽക്കാരവും മറ്റു ലഹരി ഉപയോഗവും പതിവാക്കി. സൗഹൃദ ബന്ധം മുതലാക്കി ശ്രീക്കുട്ടിയിൽ നിന്ന് ലക്ഷങ്ങളുടെ പണവും സ്വർണവും അടക്കം അജ്മൽ കൈക്കലാക്കിയതായി ശ്രീക്കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മന:പൂർവമുള്ള നരഹത്യയടക്കം അജ്മലിനെതിരെയും പ്രേരണാക്കുറ്റത്തിന് ഡോ. ശ്രീക്കുട്ടിക്കെതിരെയും കേസെടുത്തു. അജ്മൽ കൊല്ലം ജില്ലാ ജയിലിലും ഡോ. ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡിലാണ്.

പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കാനെത്തിയപ്പോൾ അജ്മലിന്റെ സഹായികളായ പത്തംഗ സംഘം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നെന്നാണ് വിവരം. ഇവർ ലഹരി മാഫിയയിലെ കണ്ണികളാണെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യ പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയപ്പോഴും ഈ സംഘം പൊലീസ് വാഹനവ്യൂഹത്തെ പിന്തുടർന്നു.

അപകടം നടന്ന ആനൂർക്കാവിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് ഒഴിവാക്കി. പ്രതികൾക്കെതിരെ നാട്ടുകാരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നതിനു പുറമെ മാഫിയ സംഘത്തിലെ അംഗങ്ങളും അവിടെ നിലയുറപ്പിച്ചിരുന്നു. പ്രതികൾക്ക് നേരെ നാട്ടുകാരിൽ നിന്ന് എതിർപ്പോ കയ്യേറ്റ ശ്രമമോ ഉണ്ടായാൽ അതിൽ നിന്ന് പ്രതികളെ സംരക്ഷിക്കാനായിരുന്നു ഇവരുടെ സാന്നിദ്ധ്യം. നാട്ടുകാരും മാഫിയ സംഘവുമായുള്ള കയ്യാങ്കളിയിൽ എത്തുമെന്ന സൂചനയെ തുടർന്നാണ് അവസാന നിമിഷം ആനൂർക്കാവിലെ തെളിവെടുപ്പിൽ നിന്ന് പൊലീസ് പിന്മാറിയത്.

അപകടം നടന്ന സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അജ്മലിനെ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചത് ഈ സംഘമാണെന്ന വിവരവും പൊലീസിന് ലഭിച്ചു. ലഹരി മാഫിയയിലെ കണ്ണിയായ അജ്മലിന് സിന്തറ്റിക് ലഹരി എത്തിച്ചിരുന്നതും ഈ സംഘമാണെന്നാണ് കരുതുന്നത്. പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായുള്ള തെളിവുകൾ ലഭിച്ചതും പത്തംഗ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് പ്രേരകമായിട്ടുണ്ട്. അജ്മലും ശ്രീക്കുട്ടിയും തമ്മിൽ ഏറെ നാളായി പരിചയത്തിലാണെന്നതിനു പുറമെ ഇവർ ഒരുമിച്ച് താമസിക്കുകയും പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് കുത്തിവയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends