തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഹിസ്ബുള്ള വെടിമരുന്ന് ഡിപ്പോകളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന

തെക്കൻ ലെബനനിലെ ഡസൻ കണക്കിന് ഹിസ്ബുള്ള വെടിമരുന്ന് ഡിപ്പോകളിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കൂടാതെ, തെവ്‌നിനിലെ തെക്കൻ ലെബനീസ് പ്രദേശത്ത് നിന്ന് , വടക്കൻ ഇസ്രായേലിലെ വാദി അറ പ്രദേശത്തേക്ക് വിക്ഷേപിച്ച മിസൈൽ റോക്കറ്റ് ലോഞ്ചർ വ്യോമസേന തകർത്തു.
ഹിസ്ബുള്ളയുടെ 60 രഹസ്യാന്വേഷണകേന്ദ്രങ്ങളുൾപ്പെടെ 280 താവളങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവീവിലേക്ക് ഹിസ്ബുല്ല മിസൈല്‍ തൊടുത്തു.ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത 'ഖദര്‍ 1' മിസൈല്‍ ആകാശത്തുവെച്ചുതന്നെ നിര്‍വീര്യമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതാദ്യമായാണ് ലബനാനില്‍നിന്ന് തൊടുത്ത മിസൈല്‍ ഇസ്രായേല്‍ തലസ്ഥാനത്തെത്തുന്നത്. ഇതിനു പുറമെ, 40 ഓളം ചെറു മിസൈലുകളും ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചു. സിറിയന്‍ ഭാഗത്തുനിന്ന് ഡ്രോണ്‍ ആക്രമണവുമുണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha























