ഇന്ന് മനാഫ് എന്ന വ്യക്തിക്ക് പലരിൽ നിന്നും കിട്ടുന്ന കയ്യടിക്ക് കാരണം ശൂന്യതയിൽ നിന്നും കിട്ടുന്ന ചില ഊഹാപോഹങ്ങൾ കൊണ്ട് അയാളെ വിമർശിച്ചതിന് ഉള്ള കുറ്റബോധം തന്നെയാണ്; അത് എല്ലാവർക്കും ഉണ്ടാവണം എന്നില്ല; മനാഫ് എന്ന മനുഷ്യനെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഈ കെട്ട കാലത്ത് ഇങ്ങനൊരു മനുഷ്യൻ ഉണ്ടെന്നുള്ളത് തന്നെ മനോഹരമായ കാഴ്ചാനുഭവമാണ്.; മനാഫ് എന്ന മനുഷ്യനെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഈ കെട്ട കാലത്ത് ഇങ്ങനൊരു മനുഷ്യൻ ഉണ്ടെന്നുള്ളത് തന്നെ മനോഹരമായ കാഴ്ചാനുഭവമാണ്. തുടക്കത്തിൽ ഇദ്ദേഹത്തെ ഞാനും സംശയത്തോടെ നോക്കിയിട്ടുണ്ട്, വിമർശിച്ചിട്ടുണ്ട്. പക്ഷേ ഇന്നലെ അയാൾ വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞ ചില കാര്യങ്ങളുണ്ട്, അത് ഹൃദയം കൊണ്ട് മനുഷ്യരെ മനസ്സിലാക്കുന്നവർക്ക് മനസ്സിലായിട്ടുണ്ട്. അടുത്ത ഒരാൾക്ക് വേണ്ടി ഒരിറ്റ് കണ്ണുനീർ പൊഴിക്കുന്ന അപരൻ ഹൃദയാലു തന്നെയാണ്. അവരുടെ ഹൃദയത്തിൽ ഈശ്വരാംശം ഉണ്ട്. ഇന്നലെ അയാളിൽ നിന്നും ഉതിർന്ന കണ്ണുനീരിന് ഒരുപാട് അർത്ഥങ്ങളുണ്ട്. അതിൽ അയാൾ ഇന്നോളം നേരിട്ട അപമാനത്തിന്റെയും വിദ്വേഷത്തിന്റെയും ചവർപ്പ് കൂടി ഉണ്ട്.
നാല് പാട് നിന്നും വിമർശനങ്ങളുടെ കൂരമ്പ് ഏറ്റു വാങ്ങുമ്പോഴും അയാൾക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. അർജ്ജുൻ എവിടെ എന്ന ചോദ്യത്തിന് ഉള്ള ഉത്തരം തേടൽ. ഒരു മനുഷ്യനെ കുറിച്ച് പറയാവുന്ന അപവാദത്തിന്റെ എക്സ്ട്രീം ലെവൽ കൊണ്ട് ഇയാളെ താറടിച്ച വൃത്തികെട്ട ഒരു യൂട്യൂബ് ചാനലും അതിന് കയ്യടിച്ചവരും ഒക്കെയുണ്ട്. അവർക്കുള്ളത് മുകളിൽ ഉള്ള ഒരാൾ ഉണ്ടല്ലോ, അദ്ദേഹം കൊടുക്കുക തന്നെ ചെയ്യും. കാലം എന്നും അങ്ങനെയാണല്ലോ.
ഇന്ന് മനാഫ് എന്ന വ്യക്തിക്ക് പലരിൽ നിന്നും കിട്ടുന്ന കയ്യടിക്ക് കാരണം ശൂന്യതയിൽ നിന്നും കിട്ടുന്ന ചില ഊഹാപോഹങ്ങൾ കൊണ്ട് അയാളെ വിമർശിച്ചതിന് ഉള്ള കുറ്റബോധം തന്നെയാണ്. അത് എല്ലാവർക്കും ഉണ്ടാവണം എന്നില്ല. ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോര തന്നെ കൊതുകിന് കൗതുകം എന്നത് പോലെ മനാഫ് എന്ന മനുഷ്യന്റെ മതം, അത് മാത്രമാണ് ചിലരുടെ അമിത പ്രശംസയ്ക്കും ചിലരുടെ അമിത വെറുപ്പിനും കാരണം !! മനാഫ് എന്ന മനുഷ്യൻ
https://www.facebook.com/Malayalivartha























