Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും:മന്ത്രി വി ശിവൻകുട്ടി

26 SEPTEMBER 2024 08:35 PM IST
മലയാളി വാര്‍ത്ത

തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സി.ഐ.റ്റി.യു.വിന്റെ സംസ്ഥാന ജനറൽ കൗൺസിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷമാണ് നിലനിൽക്കുന്നത്.

തൊഴിൽ പ്രശ്‌നങ്ങൾ താരതമ്യേന കുറവാണ്. തൊഴിൽ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിരമായി ഇടപെട്ട് അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തൊഴിൽ വകുപ്പ് നടത്തി വരുന്നുണ്ട്. സംസ്ഥാനത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി മൂന്ന് വർഷക്കാലത്തിനിടയിൽ സംസ്ഥാനത്തെ ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ എട്ട് യോഗങ്ങൾ ചേർന്നിട്ടുണ്ട്.

തൊഴിലാളികൾക്ക് ഓണക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് തന്നെ ലഭിക്കുമെന്ന് ഉറപ്പു വരുത്തുന്നതിന് തൊഴിൽ വകുപ്പിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തൊഴിലാളികൾക്ക് 67 കോടി രൂപയുടെ ധനസഹായം അനുവദിക്കാൻ ഈ ഓണക്കാലത്തും സാധിച്ചിട്ടുണ്ട്.

അടുത്തു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ചുമട്ടു തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കൊണ്ടു വരാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചു വരികയാണ്. സൊമാറ്റൊ, യൂബർ, ഒലെ, തുടങ്ങിയ ഗിഗ് മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും മാന്യമായ കൂലിയും ജോലി സമയവും ഉറപ്പു വരുത്തുന്നതിന് ഒരു ബിൽ കൊണ്ടു വരുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണ്.

കേരളത്തെ ഏതൊരു വികസിത രാജ്യത്തിനും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് നയിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് യാതൊരു കുറവും വരുത്താതെ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടു പോകുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്. സർക്കാർ.

ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയുള്ള ചിലവ് ചുരുക്കൽ നയമല്ല പകരം എല്ലാവരെയും ചേർത്തു പിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെയും ഫെഡറൽ മൂല്യങ്ങളെയും തകർത്ത് സംസ്ഥാനങ്ങളുടെ അധികാരവും വിഭവങ്ങളും കവർന്നെടുക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (11 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends