സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു...

സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് അബ്ദുല്‍ റഹ്മാന് പൂഴിക്കുത്താണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12.30നു ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ഇദ്ദേഹത്തെ ശറഫിയ്യയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രാവിലെ 9.30ഓടെ മരിച്ചു. വൈകുന്നേരം കരിപ്പൂരിലെത്തുന്ന അബ്ദുല്‍റഹ്മാനെ സ്വീകരിക്കാനായി കുടുംബം വിമാനത്താവളത്തിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത കുടുംബത്തിലെത്തുന്നത്.
മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി പൂഴിക്കുത്ത് പക്കുവാണ് പിതാവ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























