കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ അപകടത്തില്‍പെട്ട് ദാരുണാന്ത്യം...

കോണ്‍ക്രീറ്റ് വേലിക്കല്ലുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ അപകടത്തില്‍പെട്ട് ദാരുണാന്ത്യം. മടക്കിമലയില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. മടക്കിമല പരേതനായ സുവര്‍ണ ജെയിനിന്റെയും പ്രമീളയുടേയും മകന് തനോജ് കുമാര്‍ (46) ആണ് മരിച്ചത്.
വേലിക്കല്ലുകള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരിവെച്ചിരുന്ന കോണ്‍ക്രീറ്റു കാലുകള്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്നും വേലി കാലുകള്‍ക്കും ഇടയില്‍പെട്ട് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തനോജിന്റെ കൂടെയുണ്ടായിരുന്ന അബ്ബാസ് എന്നയാള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹം നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha























