വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിനും സൗകര്യങ്ങള്‍ക്കും അന്താരാഷ്ട്ര അംഗീകാരം....

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷിതത്വത്തിനും സൗകര്യങ്ങള്‍ക്കും അന്താരാഷ്ട്ര അംഗീകാരം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള മെര്‍ക്കന്റയില്‍ മറൈയ്ന്‍ ഡിപ്പാര്‍ട്ട്മെന്റാണ് 2029 വരെ അംഗീകാരം നീട്ടിയത്.
ഇതോടെ അതിവേഗ ചരക്കുകപ്പലുകള്‍ക്കും ബള്‍ക്ക് കാരിയറിനും വിഴിഞ്ഞത്ത് അടുക്കാനാകും. ട്രയല്‍ റണ്‍ ആരംഭിച്ച് രണ്ടുമാസത്തിനുള്ളില്‍ ഐഎസ്പിഎസ് കോഡില്‍ ഉള്‍പ്പെടുന്ന അംഗീകാരം ലഭിച്ചത് നേട്ടമായി.
തുറമുഖത്തിന്റെ നാവിഗേഷന്‍ ചാര്‍ട്ട് ജോയിന്റ് ചീഫ് ഹൈഡ്രോഗ്രാഫര്‍ ഓഫ് ഇന്ത്യ റിയര്‍ അഡ്മിറല്‍ പിയുഷ് പോസെ, വിഴിഞ്ഞം തുറമുഖ പ്രതിനിധികള്‍ക്ക് കൈമാറി. ഇവിടേക്കെത്തുന്ന കപ്പലുകള്‍ക്കും മറ്റ് യാനങ്ങള്‍ക്കും ബര്‍ത്തിങ് സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും മറ്റ് അനുബന്ധരേഖകളുമാണ് ഇതിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയത് ഡെറാഡൂണ്‍ നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓഫീസാണ്. നേവിയുടെ കപ്പല്‍ വിഴിഞ്ഞത്ത് വന്ന് വിവരശേഖരണം നടത്തിയിട്ടുണ്ടായിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നാവിഗേഷന്‍ ചാര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോക മറൈന്‍ ഭൂപടത്തില്‍ വിഴിഞ്ഞത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയതായി തുറമുഖമന്ത്രി വി എന്‍ വാസവന്.
അതേസമയം എംഎസ്സി അന്ന എന്ന കപ്പല്‍ വെള്ളി രാവിലെ ആറിന് വിഴിഞ്ഞം തുറമുഖത്ത് അടുക്കും. യുഎയില്‍ നിന്നെത്തുന്ന കപ്പലിന് 400 മീറ്റര്‍ നീളവും 58 മീറ്റര്‍ വീതിയുമുണ്ട്. ഇവിടെ എത്തുന്ന ഏറ്റവും നീളമുള്ള കപ്പലാണിത്.
https://www.facebook.com/Malayalivartha























