നെഹ്റുട്രോഫി വള്ളംകളി മത്സരങ്ങള്‍ ശനി പകല്‍ 11-ന് ആരംഭിക്കുമെന്ന് കലക്ടര്‍ അലക്സ് വര്‍ഗീസ് ...

നെഹ്റുട്രോഫി വള്ളംകളി മത്സരങ്ങള്‍ ശനി പകല്‍ 11-ന് ആരംഭിക്കുമെന്ന് കലക്ടര്‍ അലക്സ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. പകല്‍ രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന് ശേഷമാകും ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട് നാലുമുതലാണ് ഫൈനല്‍ നടക്കുക.
ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്സാണുള്ളത്. ആദ്യ നാല് ഹീറ്റ്സില്‍ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളും മത്സരിക്കും.
മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളമാണ് നെഹ്റുട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുക.
റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്പോണ്സര്. കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മത്സരം നടക്കുക. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 50,00,000 രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. പാസുള്ളവര്‍ക്ക് മാത്രമാണ് വള്ളംകളി കാണാനായി ഗാലറികളിലേക്ക് പ്രവേശനം. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡുകള്‍ ഉണ്ടാകും.
"
https://www.facebook.com/Malayalivartha























