ശബരിമല സന്നിധാനത്ത് മാസപൂജ സമയങ്ങളില്‍ മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റം.... പോലീസും ദേവസ്വം വിജിലന്‍സും സുരക്ഷ കര്‍ശനമാക്കി

ശബരിമല സന്നിധാനത്ത് മാസപൂജ സമയങ്ങളില്‍ മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റം.... പോലീസും ദേവസ്വം വിജിലന്‍സും സുരക്ഷ കര്‍ശനമാക്കി.
മോഷണ സംഭവങ്ങള്‍ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയങ്ങളില്‍ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണിത്. മണ്ഡല-മകരവിളക്ക് സമയത്ത് ഉള്ളതുപോലുള്ള പോലീസ് സേന ഇല്ലാത്തതും കര്‍ശനപരിശോധന ഇല്ലാത്തതും ഇത്തരക്കാര്‍ മുതലാക്കുന്നതായി പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. സന്നിധാനത്ത് ജോലിയ്ക്ക് എത്തിയവര്‍ എന്ന വ്യാജേന് സമൂഹവിരുദ്ധര്‍ കറങ്ങിനടക്കുന്നത്.
അഞ്ചുദിവസം നട തുറന്നിരിക്കുന്ന സമയത്ത് അയ്യപ്പന്മാര്ക്കിടയില് നിന്ന് മോഷണം നടത്തുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നട അടച്ചശേഷം പലരും സന്നിധാനത്ത് തങ്ങുന്നതായും വിവരമുണ്ട്. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച ഒരു തമിഴ്നാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിട്ടുണ്ടായിരുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ഒരുമറയാക്കി വിലസുന്നവരാണ് ഏറെയുമുള്ളത്.
പിടിക്കപ്പെടുമ്പോള്‍ ആദ്യംപറയുന്നത് കടകളില്‍ പണിക്കാരായി വന്നു എന്നാണ് . കടയുടമകളോട് ചോദിക്കുമ്പോഴാണ് കള്ളത്തരം പുറത്താകുന്നത്. കടകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് ദേവസ്വം വിജിലന്‍സ് ഉടമകളോട് നിര്‍ദേശം നല്കി. പരിമിതമായി ഉണ്ടായിരുന്ന ക്യാമറ നിരീക്ഷണം ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഇപ്പോള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്തെ പ്രധാന പോയിന്റുകള്‍ 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തിലേക്ക് മാറ്റി. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ നിരീക്ഷിക്കലും ഇതിലൂടെ നടത്തും. അനധികൃതപിരിവ്, ഭക്തരെ ക്യാന്‍വാസ് ചെയ്യല്‍, വഴിപാടുകളുടെ പേരില്‍ തട്ടിപ്പ് എന്നിവ നടക്കുന്നുണ്ടോ എന്നുള്ള നിരീക്ഷണവും ഉണ്ടാകും. ഭണ്ഡാരം, സോപാനം, പതിനെട്ടാംപടിക്ക് താഴെ, കൊടിമരച്ചുവട്, അന്നദാനമണ്ഡപം, മാളികപ്പുറം, കൊപ്രാക്കളം, നടപ്പന്തല്‍, മഹാകാണിക്ക, വടക്കേനട, വാവര്നട, വഴിപാട് കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
" f
https://www.facebook.com/Malayalivartha























