അന്‍വറിനു പിന്നില്‍ പ്രബല ലോബികള്‍: ചെറിയാന് ഫിലിപ്പ്

തീയായി മാറിയിരിക്കുന്ന പി.വി. അന്‍വറിനു പിന്നില്‍ സി പി.എം -ലെയും പുറത്തേയും പ്രബല ലോബികളുണ്ട്.സഹയാത്രികരായ കെ.ടി.ജലീല്‍, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അന്‍വറിന്റെ പാത പിന്തുടരും,
പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തില്‍ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവന്, ഇ.പി.ജയരാജന്, എളമരം കരീം, ജി.സുധാകരന്, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജന് തുടങ്ങിയവരുടെ രഹസ്യ പിന്തുണ അന്‍വറിനുണ്ട്.
പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യന് എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യന് എന്ന പി.വി. അന്‍വറിന്റെ വിശേഷണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോല്‍വിക്കു ശേഷം പാര്‍ട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സി.പി.എം അണികള്‍ അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളെ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരും.
https://www.facebook.com/Malayalivartha























