Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും 'പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുതെന്ന' സിപിഎമ്മിന്റെ താക്കീതും തള്ളി പരസ്യമായ വെല്ലുവിളിയുമായി പി വി അന്‍വര്‍ വീണ്ടും രംഗത്ത് എത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നിലമ്പൂര്‍ എംഎല്‍എ

27 SEPTEMBER 2024 10:35 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും 'പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുതെന്ന' സിപിഎമ്മിന്റെ താക്കീതും തള്ളി പരസ്യമായ വെല്ലുവിളിയുമായി പി വി അന്‍വര്‍ വീണ്ടും രംഗത്ത് എത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നിലമ്പൂര്‍ എംഎല്‍എ. സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ ഒറ്റയാള്‍ പ്രതിപക്ഷമായി താന്‍ മാറുന്നുവെന്ന സന്ദേശമാണ് അന്‍വര്‍ നല്‍കുന്നത്. ഇനി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നറിയിച്ച പി.വി.അന്‍വര്‍ നിയമസഭയില്‍ പ്രത്യേകമായി ഇരിക്കുമെന്നും അറിയിച്ചു കഴിഞ്ഞു. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്ത് ഇരിക്കുമെന്നു പി.വി.അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയതോടെയാണ് ഇടതു സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മുന്നണി വിടുന്നതായി ഉറപ്പിച്ചത്.

 

 

അതേ സമയം എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകള്‍ അന്‍വര്‍ തള്ളിക്കളഞ്ഞു. എംഎല്‍എ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് ആ മൂന്നക്ഷരം തനിക്കു നല്‍കിയതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതിനിടെ പുതിയ പാര്‍ട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം നടന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അന്‍വര്‍ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന പി വി അന്‍വര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയായിരുന്നു. പിണറായി വിജയന്‍ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കുകയും പാര്‍ട്ടി നേതൃത്വം പരസ്യമായ താക്കീതു നല്‍കുകയും ചെയ്തിട്ടും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായി വെല്ലുവിളിച്ച് മറുപടി നല്‍കിയ അന്‍വര്‍ വരും ദിവസങ്ങളിലും സര്‍ക്കാരിനും സിപിഎമ്മിലെ തെറ്റായനിലപാടുകള്‍ക്കും എതിരെ പോരാട്ടം തുടരുമെന്ന സന്ദേശമാണ് നല്‍കുന്നത്.

 

 

അതേ സമയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരായ എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വറിന്റെ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ പ്രതികരണവുമായി ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ രംഗത്ത് വന്നു. ഭര്‍ത്താവായ ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓര്‍മിപ്പിക്കുംവിധമാണ് രമയുടെ പ്രതികരണം. ഇന്നോവ... മാഷാ അള്ളാ- എന്നാണ് രമ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവയില്‍ മാഷാ അല്ലാഹ് എന്നെഴുതി കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. സിപിഎം വിമര്‍ശനത്തെ തുടര്‍ന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓര്‍മിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇന്ന് ഇടതുപക്ഷ എംഎല്‍എയായ പി.വി അന്‍വറില്‍നിന്നും ഉണ്ടായത്. പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിര്‍ത്തിയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ശക്തമായ വിമര്‍ശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അന്‍വര്‍, അദ്ദേഹമെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

 

 

മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നും അന്‍വര്‍ തുറന്നടിച്ചു. എഡിജിപി അജിത്കുമാറിനെ ഇപ്പോഴും സംരക്ഷിക്കുന്നത് അയാള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായതു കൊണ്ടായിരിക്കാം. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്നും അന്‍വര്‍ ചോദിച്ചു. മരുമകന് നല്‍കുന്ന പഗിഗണന അജിത്കുമാറിനും നല്‍കുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്‌നിപര്‍വതത്തിന്റെ മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ പൊളിച്ച് ഓടേണ്ടിവരും. നല്ലവരായ നേതാക്കളുടെ കൈയില്‍ പാര്‍ട്ടി വരും എന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നത്. കാട്ടുകള്ളനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് പി.ശശിയാണ്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചു എന്ന് ആവര്‍ത്തിച്ച അന്‍വര്‍, അതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി.

തന്റെ ഭാഗത്തെ സത്യാവസ്ഥ താന്‍ തെളിയിക്കണമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 'താന്‍ സ്വയം പല നിലയ്ക്ക് കാര്യങ്ങള്‍ അന്വേഷിച്ചു. താന്‍ നടത്തിയ അന്വേഷണം മുഴുവന്‍ തനിക്കെതിരെ ആക്കാന്‍ ശ്രമം നടക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്താന്‍ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങള്‍ പറയണമല്ലോ'യെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് തുറന്നടിച്ചുകൊണ്ടാണ് പി.വി.അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പോലീസ് മുക്കുന്നുണ്ടെന്നും അതില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്നും അന്‍വര്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends