Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മുഖ്യമന്ത്രി കടുത്ത സമ്മർദ്ദത്തിൽ ? വരുന്നത് ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പ്രതിസന്ധിയിൽ ക്ലിഫ് ഹൗസ്

27 SEPTEMBER 2024 11:31 AM IST
മലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയൻ അനുഭവിക്കുന്നത് കടുത്ത മാനസിക  സമ്മർദ്ദം. വരും ദിവസങ്ങളിൽ പഴയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ പി.വി. അൻവർ വെളിപ്പെടുത്തും എന്ന വിവരമാണ് മുഖ്യമന്ത്രിയെ  സമ്മർദ്ദത്തിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോപണം ഒതുക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ വീട്ടിലേക്കും ആരോപണം നീക്കുന്നതിനാണ് അൻവർ ഉദ്ദേശിക്കുന്നതെന്ന  രഹസ്യ വിവരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. തൽക്കാലം അൻവറിനെതിരെ കടുത്ത നടപടി വേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ ഭയമാണെന്നാണ് വിവരം. ആരോപണം മകൾക്കെതിരെ നീങ്ങിയാൽ മുഖ്യമന്ത്രിക്ക്  പിടിച്ചു നിൽക്കാൻ കഴിയില്ല. അൻവറിന് എല്ലാം അറിയാം എന്നതാണ് കാരണം. റിയാസിനെതിരെ അൻവർ തിരിഞ്ഞതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്.      

 

കേരളത്തില്‍ കത്തി ജ്വലിച്ചുനിന്ന പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി.മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍നിന്ന് പൂജ്യമായി താഴ്ന്നു.’’ അനിഷേധ്യ ശക്തിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീയായി ആളിപ്പടര്‍ന്ന് പുത്തന്‍ പോര്‍മുഖം തുറന്ന് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ എംഎല്‍എ പി.വി.അന്‍വര്‍. ആത്മാഭിമാനം കുറച്ചു കൂടുതലുണ്ടെന്നു കഴിഞ്ഞ ദിവസം പറഞ്ഞ അന്‍വര്‍ തീയായി ആളിയപ്പോള്‍ പൊള്ളിയത് മുഖ്യമന്ത്രിക്ക്. കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അന്‍വര്‍ തുറന്നടിച്ചു. ഇത്തരം  ഒരു സമീപനം മുഖ്യമന്ത്രി ഒട്ടും പ്രതീക്ഷിച്ചതല്ല. താൻ രാജിവയ്ക്കണമെന്ന് അൻവർ പറയുമെന്ന് ഒരിക്കലും പിണറായി പ്രതീക്ഷിച്ചില്ല. 

 

തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് കേന്ദ്രസര്‍ക്കാരില്‍നിന്ന് ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നവരാണെന്നുള്ള ആരോപണത്തിലൂടെ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിരിട്ടിരിക്കുകയാണ് അന്‍വര്‍. ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അൻവർ പറയുന്നത്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അൻവർ പറഞ്ഞു തുടങ്ങിയാൽ തനിക്ക്  പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. 

പാര്‍ട്ടിയില്‍ റിയാസ് മാത്രം മതിയോ എന്നാണ് അൻവർ ചോദിക്കുന്നത്. അന്‍വറിനെ പോലെയുള്ളവര്‍ക്കും നില്‍ക്കേണ്ടേ എന്ന ചോദ്യവും പാര്‍ട്ടിയില്‍ അടിമത്തമാണെന്ന തുറന്നുപറച്ചിലും മുഖ്യമന്ത്രി പാര്‍ട്ടിയും സര്‍ക്കാരും അടക്കിവാഴുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതായി. അൻവറിന് മറുപടി നൽകണം എന്ന് വിവിധ കേന്ദ്രങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും പക്വതയാർന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വെറുതെ കടന്നൽ  കൂട്ടിൽ കല്ലിടാൻ മുഖ്യമന്ത്രി ഒരുക്കമല്ല. 

 

 

കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നെന്നും പറഞ്ഞ അൻവർ ഇതിലും മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്യാൻ മറന്നില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞെന്നാണ് അൻവർ ചൂണ്ടിക്കാട്ടിയത്. 

പിണറായി വിജയന് ഇതു വരെ കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ വാക്കുകളാണ് ഏറ്റവും വിശ്വസ്തനായിരുന്ന അന്‍വര്‍ അഴിച്ചുവിട്ടിരിക്കുന്നത്. വിലക്കുകളും എല്ലാ സീമകളും ലംഘിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും തന്നെ അന്‍വര്‍ ലക്ഷ്യമിട്ടതോടെ ഏതു തരത്തില്‍ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം. അന്‍വറിന്റെ പത്രസമ്മേളനത്തിനു ശേഷം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളില്‍ അതു വ്യക്തമായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയിലാണ് പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവിനെതിരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിമര്‍ശനങ്ങള്‍ അന്‍വര്‍ നടത്തിയിരിക്കുന്നത്.

 

അൻവർ ഒറ്റയ്ക്കല്ല എന്നു തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത്. അൻവർ ഇത്തരം പ്രതികരണങ്ങൾ നടത്താറുണ്ടെങ്കിലും തന്നെ കടന്നാക്രമിക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല. അവിടെയാണ് പിണറായിക്ക് കാതലായ ചില സംശയങ്ങൾ ഉണ്ടായിരിക്കുന്നത്. പാർട്ടിക്ക് അൻവറുമായി ബന്ധമുണ്ടെന്ന സംശയം കഴിഞ്ഞ കുറെ നാളുകളായി പിണറായിക്കുണ്ട്. 

 

അന്‍വര്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ താനും പറഞ്ഞുകൊണ്ടിരിക്കും എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തായാലും സിപിഎമ്മിന്റെ പടിക്കു പുറത്തേക്കാണ് അന്‍വറിന്റെ വഴിയെന്ന് ഉറപ്പായിക്കഴിഞ്ഞു. 

സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന തരത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് തന്റെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചതും തീയായി ആളിപ്പടരാന്‍ പ്രേരിപ്പിച്ചതും എന്ന് വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയ ശേഷമാണ് അന്‍വര്‍ മുഖ്യമന്ത്രിയെ വാക്കുകള്‍ കൊണ്ടു മുറിവേല്‍പിച്ചത്. പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി തന്നെ ചതിക്കുകയായിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. കള്ളനാക്കാന്‍ നോക്കിയാല്‍ ക്ഷമിക്കാനാവില്ല. പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണര്‍ അന്‍വറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നല്‍കിയത്. ഞാന്‍ പോകുമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. ഉമ്മാക്കി കാണിക്കാന്‍ ആരും വരേണ്ട. ഞാന്‍ ഈ ഭൂമിയില്‍ ആരോടെങ്കിലും കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും പാവപ്പെട്ട മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും. -അന്‍വര്‍ പറഞ്ഞു. 

 

കരിപ്പൂരില്‍ നടക്കുന്ന സ്വര്‍ണക്കടത്തും പൊട്ടിക്കലും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആക്ഷേപവും അന്‍വര്‍ ഉന്നയിച്ചു. ഇതിനൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടാന്‍ അന്‍വര്‍ മറന്നില്ല. റിയാസിനു വേണ്ടിയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നില്‍ക്കുന്നത് അഗ്‌നിപര്‍വത്തിന്റെ മുകളിലാണെന്നും കെട്ടവരുടെ കൈയ്യില്‍ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാര്‍ട്ടി വന്നേക്കാമെന്നും അന്‍വര്‍ തുറന്നടിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടുവെന്നും ഉദ്യോഗസ്ഥ മേധാവിത്വം ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്നുമുള്ള കടുത്ത വിമര്‍ശനവും അന്‍വര്‍ ഉന്നയിച്ചു. 

പി.ശശിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാടിനെയും അന്‍വര്‍ തള്ളി. താന്‍ ബന്ധപ്പെട്ട ഒരു സഖാവ് പോലും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് അയാളെ കെട്ടിപ്പിടിച്ചു നടക്കുന്നത്. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്കെന്നും അന്‍വര്‍ ആരോപിക്കുന്നു.ശശിക്കും നാറിയ അഴിമതികളുമായി ബന്ധമുണ്ടെന്നാണ് അൻവർ പറയുന്നത്.

 

അതേ സമയം  അന്വേഷണത്തിൻറെ വാൾ അൻവറിനെതിരെ പ്രയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. അജിത്ത്കുമാർ അനുഭവിച്ച അതേ മാനസിക സമ്മർദ്ദം അൻവറും അനുഭവിക്കട്ടെ എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രത്തിൻറെ അന്വേഷണമാകുമ്പോൾ അൻവർ കുറച്ചു ബുദ്ധിമുട്ടും എന്ന്  പിണറായി കരുതുന്നു. അജിത്കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് വിവാദമാക്കിയ സാഹചര്യത്തിൽ അൻവറിനെതിരെ ശക്തമായ നീക്കമായിരിക്കും കേന്ദ്രം നടത്തുക.

 

ഗവർണർ ഇതെല്ലാം പ്രത്യേകം പരിശോധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഭരണമുന്നണിയിലെ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടത് അങ്ങനെയാണ്. . അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു . വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ രാജ്ഭവൻ മുഖ്യമന്ത്രിയോട് നിർദേശിച്ചു. മന്ത്രിമാരുൾപ്പെടെ നിരവധി പേരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണം ഗുരുതരമാണെന്ന് ഗവർണർ വ്യക്തമാക്കി. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നതായി അൻവർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനിടെ എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചുവെന്ന് കരുതി പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

വിഷയത്തിൽ കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്ന സി.പി.ഐ.എം പ്രാഥമികമായി ഊന്നൽ നൽകുന്നത് അൻവർ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിലാണ്. എന്തായാലും ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം എന്നതു പോലെ ഒരു ഫലവുമുണ്ടായില്ല. അൻവറിനെ ശാന്തനാകാനുള്ള നടപടികളും വിജയിച്ചില്ല .

 

എന്നാൽ അൻവറിനെ തിരെ അന്വേഷണം വന്നാൽ  അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞാൽ സി പി എമ്മിൻ്റെ  പതിനാറാം അടിയന്തിരം ആഘോഷിക്കേണ്ടി വരും. ഇക്കാര്യം മുഖ്യമന്ത്രിക്ക് നന്നായി അറിയാം അതിനാലാണ് അദ്ദേഹം ഏറെനാൾ മിണ്ടാതിരുന്നത്. എന്നാൽ  സി പി ഐ നേതാക്കൾ സർക്കാരിനെയും മുന്നണി ചെയ്യും ശിഥിലമാക്കുന്ന നീക്കങ്ങൾ നടത്തുമെന്ന് മനസിലാക്കിയ പ്പോഴാണ് മുഖ്യമന്ത്രി അൻവറിനെതിരെ  സംസാരിച്ചത്. ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയില്ലായിരുന്നെങ്കിൽ സി പി ഐ മുന്നണി വിടു മായിരുന്നു.

 

അജിത് കുമാറിനെതിരെ അൻവർ നടത്തിയ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ വിനയായി മാറിയിരിക്കുകയാണ്. കാരണം  അദ്ദേഹം കണ്ടത് ആർ.എസ്. എസ് നേതാക്കളെയാണ്. അത് ഒരു വലിയ പാതകമാണെന്ന് കേന്ദ്രസർക്കാർ എങ്ങനെയാണ് കരുതുക. അൻവറിനെതിരെയുള്ള നീക്കങ്ങൾ നടക്കുന്നത് സി. പി എമ്മിൽ നിന്നു തന്നെയാണ്.ഇത് കേന്ദ്രത്തെ സന്തുഷ്ടരാക്കുന്നു. എന്നാൽ അൻവർ ആരെയും വിടാൻ തയ്യാറല്ല.

 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായുള്ള രൂക്ഷവിമർശനങ്ങൾ അൻവർ ആവർത്തിച്ചു. . മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ ഓരോന്നിനും എം.എൽ.എ കൃത്യമായ മറുപടി പറഞ്ഞു. പി.ശശിയെ മുഖ്യമന്ത്രിക്ക് വിശ്വാസം കാണുമെന്നും തനിക്കങ്ങനെയൊരു വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചു.

പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായി അൻവർ ഉയർത്തിയ ആരോപണങ്ങളെ പുച്ഛിച്ചുതള്ളുന്നതായിരുന്നുവാർത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. എന്നാൽ, അങ്ങിനെയൊരു അഭിപ്രായം തനിക്കില്ലെന്ന് അൻവർ കാര്യകാരണസഹിതം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. വാളെടുത്തവർ വാളാൽ നശിക്കും എന്നാണല്ലോ ചൊല്ല്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (10 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends