എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളിയടക്കം 6 പേര്‍ക്ക് പരുക്ക്

എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിര്‍മ്മാണ തൊഴിലാളിയടക്കം 6 പേര്‍ക്ക് പരുക്ക്. എരമല്ലൂര്‍ പുളിത്തൂട്ട് ലക്ഷംവീട് കോളനിയില്‍ അംബരീഷ് (42), കുത്തിയതോട് ചെമ്പടിപറമ്പ് ഷണ്മുഖദാസ് (41), കോടംതുരുത്ത് പുതുവല്‍ നികര്‍ത്തില്‍ സലീല(53), എരമല്ലൂര്‍ കണ്ടത്തില്‍ പറമ്പില്‍ മനോജ് (34), എറണാകുളം പാലത്ര ഷിജു (40), എലിവേറ്റഡ് ഹൈവേ നിര്‍മ്മാണ തൊഴിലാളി ബീഹാര്‍ സ്വദേശി ആരിഫ് (20 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഷിജുവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ എരമല്ലൂര്‍ മോഹം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൊലെറോ വാന്‍, കാര്‍, രണ്ട് ഓട്ടോ, ബുള്ളറ്റ് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
എരമല്ലൂര്‍ മോഹം ആശുപത്രിക്ക് മുന്‍വശം ദേശീയപാതയുടെ കിഴക്കുഭാഗത്ത് സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്. ബൊലേറോ വാന്‍ കാറില്‍ ഇടിച്ചതാണ് തുടക്കം.
പിന്നീട് രണ്ട് ഓട്ടോറിക്ഷയിലും ഒരു ബുള്ളറ്റിലും വാന്‍ ഇടിച്ചു കയറി.എരമല്ലൂര്‍ കാക്കത്തുരുത്ത് റോഡില്‍ നിന്ന് കാര്‍ ദേശീയപാതയിലേക്ക് കയറുന്ന സമയത്ത് വടക്കുനിന്ന് പാഞ്ഞു വന്ന ബോലേറോ വാനാണ് കാറിലും മറ്റു വാഹനങ്ങളിലും ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് കിഴക്ക് ഭാഗത്തെ ഒരു വരി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. കേസെടുത്ത് അരൂര്‍ പോലീസ്.
"
https://www.facebook.com/Malayalivartha























