വയനാടന്‍ വിനോദസഞ്ചാരമേഖലയ്ക്ക് പുതുപ്രതീക്ഷയായി.... വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനംമന്ത്രി

വയനാടന്‍ വിനോദസഞ്ചാരമേഖലയ്ക്ക് പുതുപ്രതീക്ഷയായി.... വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനംമന്ത്രി . ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍കൂടി തുറക്കുന്നതോടെ വയനാട് വീണ്ടും സഞ്ചാരികളുടെ പ്രിയ നാടാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരമേഖല.
നിരന്തരമുണ്ടായ വന്യമൃഗാക്രമണവും അതിലൂടെയുള്ള മനുഷ്യജീവഹാനിയുമാണ് വയനാടന്‍ വിനോദസഞ്ചാരമേഖലയെ തളര്‍ത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വനംവകുപ്പ് വാച്ചര്‍ പുല്പള്ളി സ്വദേശി പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സുരക്ഷകണക്കിലെടുത്ത് വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്.
ഹൈക്കോടതി സ്വമേധയാ ഇടപെട്ടാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുറുവാദ്വീപ് അടക്കം മാസങ്ങളോളം അടച്ചിട്ടത് വിനോദസഞ്ചാരമേഖലയെ ബാധിച്ചു.ഇതിനിടെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്പൊട്ടല്കൂടി ഉണ്ടായതോടെ വയനാടന്‍ വിനോദസഞ്ചാരമേഖല നിശ്ചലമായി.
പ്രചാരണപരിപാടികളിലൂടെ വയനാടന്‍ വിനോദസഞ്ചാരമേഖലയെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും പുരോഗമിക്കുന്നത്.
സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
"
https://www.facebook.com/Malayalivartha























