നേതാക്കൾ അല്ല പാർട്ടി; അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില; തെറ്റുകൾ തിരുത്താനുള്ളതാണെന്ന് 'പോരാളി ഷാജി'

നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും വലിയ രീതിയിലാണ് കടന്നാക്രമണം നടത്തുന്നത്. പിവി അൻവറിന്റെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി 'പോരാളി ഷാജി'യും രംഗത്ത് വന്നിരിക്കുകയാണ് . 'പോരാളി ഷാജി' ഫേസ്ബുക്ക് പേജിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്. ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും. ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ??? നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില. തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.
https://www.facebook.com/Malayalivartha























