Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് നടപ്പിലാക്കി വരുന്ന "തിങ്കള്‍" പദ്ധതിക്ക് അംഗീകാരം

27 SEPTEMBER 2024 06:01 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് നടപ്പിലാക്കി വരുന്ന "തിങ്കള്‍" പദ്ധതിക്ക് SKOCH അവാര്‍ഡ് ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍. എച്ച്എല്‍എല്ലിന്‍റെ വിദ്യാഭ്യാസ സാമൂഹിക വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്‍റ്  അക്കാഡമിയാണ് തിങ്കള്‍ പദ്ധതി രാജ്യമെമ്പാടും നടപ്പിലാക്കുന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ് സെന്‍ററില്‍  നടന്ന ചടങ്ങില്‍ എച്ച്എല്‍എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇന്‍ ചാര്‍ജ്ജ് (ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് )  വി കുട്ടപ്പന്‍ പിള്ള SKOCH ഗ്രൂപ്പ്  ചെയര്‍മാന്‍  സമീര്‍ കോച്ചാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി . HMA പ്രതിനിധികളായ ഷംനാദ് ഷംസുദീന്‍ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ), ഡോ കൃഷ്ണ എസ്.എച്ച് ( ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജര്‍ ) എന്നിവരും പങ്കെടുത്തു.

ഗവര്‍ണന്‍സ്, ഫിനാന്‍സ്, സാമൂഹിക വികസനം എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്ന  ബഹുമതിയാണ്  SKOCH അവാര്‍ഡ്. സ്ത്രീകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൈകാര്യം  ചെയ്യാന്‍  ഉതകുന്ന "തിങ്കള്‍"  പദ്ധതിയുടെ  നൂതനമായ സമീപനം അവാര്‍ഡ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എഫ് ഡി എ  അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ്  മെന്‍സ്ട്രല്‍  കപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇത് പുനരുപയോഗക്ഷമവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ്. കേരളത്തില്‍ പ്രളയ കാലത്ത് നേരിട്ട സാനിറ്ററി നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍ക്കു പരിഹാരമായാണ് തിങ്കള്‍ പദ്ധതിക്ക്  എച്ച്എല്‍എല്‍ രൂപം നല്‍കിയത് .

തുടക്കത്തില്‍  തന്നെ മികച്ച  സ്വീകാര്യതയാണ്  തിങ്കള്‍ പദ്ധതിക്ക് ലഭിച്ചത് . ഇഛഅഘ ഇന്ത്യ ലിമിറ്റഡിന്‍റെ  സി എസ് ആര്‍ ഫണ്ടുകളുടെ സഹായത്തോടെ   ആലപ്പുഴയിലെ 5000 സ്ത്രീകള്‍ക്ക് എം കപ്പുകള്‍  പ്രളയ കാലത്തു സൗജന്യമായി വിതരണം ചെയ്തിരുന്നു. 91.5%  ആയിരുന്നു എം കപ്പുകളുടെ സ്വീകാര്യത നിരക്ക് . ഇതിന്‍റെ ഫലമായി രാജ്യമെമ്പാടും തിങ്കള്‍ പദ്ധതി വികസിപ്പിച്ചു . ഇതുവരെ  ഉള്ള കണക്ക് പ്രകാരം 7 ലക്ഷത്തിലധികം  സ്ത്രീകള്‍ക്ക് തിങ്കള്‍  പദ്ധതിയുടെ  പ്രയോജനം ലഭിച്ചു കഴിഞ്ഞു. ഗ്രാമീണ ആദിവാസി സമൂഹങ്ങളിലെ സ്ത്രീകളെയാണ് 'തിങ്കള്‍' പദ്ധതി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് . സാനിറ്ററി നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും,  സ്ത്രീകള്‍ക്ക്  അവരുടെ ആര്‍ത്തവ  ശുചിത്വവും ആരോഗ്യവും കൂടതല്‍ ഫലപ്രഥമായി   കൈകാര്യം  ചെയ്യാനും തിങ്കള്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍, കേരളം തമിഴ്നാട് കര്‍ണാടക മഹാരാഷ്ട്ര ഗുജറാത്ത് ജാര്‍ഖണ്ഡ് തെലങ്കാന ലക്ഷദ്വീപ് ഉള്‍പ്പെടെ  7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പദ്ധതി  നടപ്പിലാക്കുന്നുണ്ട്.  എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തും തിരുവനന്തപുരത്തെ കള്ളിക്കാട് ഗ്രാമപഞ്ചായത്തും ഇന്ത്യയിലെ ആദ്യത്തെ രണ്ട് സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമങ്ങളായി തിങ്കള്‍ പദ്ധതിയിലൂടെ  തിരഞ്ഞെടുത്തിരുന്നു. 5 ലക്ഷം എം കപ്പുകള്‍, 5 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ 1000 ലക്ഷം രൂപ ലാഭിക്കാനാകും. കൂടാതെ 10000 ടണ്‍ നാപ്കിന്‍ മാലിന്യം  കുറയ്ക്കാനും  കാര്‍ബണ്‍ എമിഷന്‍ 13250 ടണ്‍ വരെ കുറയ്ക്കാനും സാധിക്കും എന്നാണു കണക്കാക്കപ്പെടുന്നത്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (9 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (9 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (13 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends