അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന് ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന് ജീവനൊടുക്കി... തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചു, രണ്ട് കുട്ടികള്‍ പരുക്കേറ്റ് ആശുപത്രിയില്‍. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
പുളിയനം മില്ലുംപടിക്കല്‍ എച്ച്.ശശി, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മരിച്ച ശശിയുടേയും ഭാര്യ സുമി സനലിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
"
https://www.facebook.com/Malayalivartha























