Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പൊരുതാനുറച്ച് ശശീന്ദ്രനും... എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ എന്‍സിപി നേതൃത്വത്തിന്റെ തീരുമാനം

29 SEPTEMBER 2024 08:52 AM IST
മലയാളി വാര്‍ത്ത

അടുത്ത കാലത്ത് ഏറ്റവുമധികം പഴികേട്ട വകുപ്പാണ് വനം വകുപ്പ്. വന്യജീവി ആക്രമണം ശക്തമായതോടെ വിവാദങ്ങളും കൊഴുത്തു. അതിനിടെ മന്ത്രിയെ മാറ്റണമെന്നുള്ള ആവശ്യവും ശക്തമായി. ഈ ആവശ്യം എന്‍സിപിയിലുമുണ്ടായി.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം എന്‍സിപിയെ പിളര്‍പ്പിലേക്കെത്തിക്കുമോ എന്ന ചര്‍ച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിര്‍ത്ത് തൃശൂരില്‍ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പി.കെ രാജന്‍ മാസ്റ്ററെ നേരത്തെ ചാക്കോ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തിയിരുന്നത്. ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയായിരുന്നു ശശീന്ദ്രന്റെ മറുപടി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രന്‍ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം നല്‍കുന്നു.

കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രന്‍ പക്ഷം പവാറിന് കത്ത് നല്‍കിയിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ കടുപ്പിക്കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിന്റെയും നീക്കം ഇനിയും ഫലം കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.

അതേസമയം മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ മാറ്റുന്നതില്‍ രാഷ്ട്രീയപരമായ ആശങ്കകള്‍ ഉയര്‍ത്തി അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി തുടരുന്ന എന്‍.സി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ശരദ് പവാര്‍ നീക്കമിടുന്നതായും അതിന്റെ ഭാഗമായാണ് ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.

ശശീന്ദ്രനു പകരം തോമസ് കെ. തോമസിനെ മന്ത്രിസഭയില്‍ പ്രതിഷ്ഠിച്ചാല്‍ മന്ത്രിയെ ഒപ്പംകൂട്ടിയുള്ള മുന്നണിമാറ്റം സാദ്ധ്യമാകുമെന്ന് എന്‍.സി.പി നേതൃത്വം കണക്കു കൂട്ടുന്നതായാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. ഇത് മുഖ്യമന്ത്രിയെ അറിയിക്കാനും നീക്കമുണ്ട്.മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും വിമുഖത പ്രകടിപ്പിച്ചാല്‍ അക്കാര്യമുയര്‍ത്തി മുന്നണി വിടാനുള്ള നീക്കങ്ങളും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നെന്നാണ് ശശീന്ദ്രന്‍ പക്ഷം കരുതുന്നത്.

കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തിലടക്കം പി.സി. ചാക്കോ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത് ഇതിന്റെ ഭാഗമാണെന്നും തോമസ് കെ.തോമസുമായി വര്‍ഷങ്ങളായി നിലനിന്ന ഭിന്നതകള്‍ പെട്ടെന്ന് പരിഹരിച്ചത് ഇതുകൊണ്ടാണെന്നും ശശീന്ദ്രന്‍പക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു. മന്ത്രിമാറ്റ ചര്‍ച്ച ചൂടുപിടിച്ച ഒരുഘട്ടത്തില്‍ തന്നെ മാറ്റിയാല്‍ എം.എല്‍.എ സ്ഥാനവും രാജിവെയ്ക്കുമെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവി നല്‍കണമെന്ന നിലപാടിലാണ് അദ്ദേഹമുള്ളത്. ചാക്കോ വഴങ്ങില്ലെന്നതിനാല്‍ അതു നടക്കാനുള്ള സാദ്ധ്യത വിരളമാണ്.

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (8 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (9 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (9 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (9 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (9 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (10 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (10 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (12 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (13 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (13 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (13 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (14 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (15 hours ago)

Malayali Vartha Recommends