തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം

തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ . വിയ്യൂര്‍ സ്വദേശി രതീഷ് (42) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഏറെ നാളുകളായി രതീഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം . നിരന്തരം വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാന്‍സ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സമ്മര്‍ദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം .
"
https://www.facebook.com/Malayalivartha























