തമിഴ്‌നാട്ടിലെ ഒന്നൊന്നര മാറ്റം... ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുന്നു; സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്ക്

അങ്ങനെ ഉദയനിധി സ്റ്റാലിന് യോഗം തെളിഞ്ഞു. തമിഴ്‌നാട് മന്ത്രിസഭയില്‍ പുനഃസംഘടന. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇത് സംബന്ധിച്ച് സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും. സെന്തില്‍ പുറത്തിറങ്ങിയതോടെ മന്ത്രിസഭയില്‍ ഉടന്‍ പുനഃസംഘടന നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നാല് മന്ത്രിമാരാകും പുതിയതായി അധികാരമേല്‍ക്കുക. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 മേയിലാണ് ഉദയനിധി എം.എല്‍.എ ആയത്. 2022 ഡിസംബറില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെത്തി. നിലവില്‍ കായിക യുവജനക്ഷേമ മന്ത്രിയാണ്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 46കാരനായ ഉദയനിധി സ്റ്റാലിന്‍ നിലവില്‍ യുവജനക്ഷേമ,? കായിക വകുപ്പ് മന്ത്രിയാണ്. കൂടാതെ മന്ത്രിസഭയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ മുന്‍ ഗതാഗതമന്ത്രി സെന്തില്‍ ബാലാജിയെയാണ് വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം നാല് പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായും ഞായറാഴ്ച 3.30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തില്‍ സജീവമായത്. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക് -തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നടന്‍ വിജയ് തമിഴ്നാട്ടില്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനിടയിലാണ് ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാത തന്നെ ഉദയനിധിയും പിന്തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ 38 എണ്ണം ഡി.എം.കെ. സഖ്യം നേടിയതോടെ ഉദയനിധിയെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യം പാര്‍ട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റുനല്‍കി. കരുണാനിധിയുടെ പഴയമണ്ഡലത്തില്‍നിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നല്‍കി.
സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
സര്‍ക്കാരില്‍ ആധിപത്യം വര്‍ധിപ്പിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യംവെക്കുന്നുണ്ട്. അതേസമയം, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ എം.കെ.സ്റ്റാലിന്‍ നിഷേധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























