അന്തരിച്ച സി പി എം പ്രവര്‍ത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ഇന്ന് സംസ്കരിക്കും...

അന്തരിച്ച സി പി എം പ്രവര്‍ത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം നടക്കുക. ഇന്നു രാവിലെ വിവിധയിടങ്ങളില്‍ പുഷ്പന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. രാവിലെ പത്തു മണി മുതല്‍ പതിനൊന്നര വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് ചൊക്ലിയിലെ രാമ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷമാണ് സംസ്കാരം നടക്കുക. കൂത്തു പറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന് ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നു
"
https://www.facebook.com/Malayalivartha























