പൊന്‍ കിരീടം സ്വന്തമാക്കി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും... എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് കാരിച്ചാല്‍ ചുണ്ടന്...

പൊന്‍ കിരീടം സ്വന്തമാക്കി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും... എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് കാരിച്ചാല്‍ ചുണ്ടന്...
ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന് വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈകുന്നേരം 3.24ഓടെയാണ് ഏവരും ആവേശത്തോടെ കാത്തിരുന്ന ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്.
വൈകുന്നേരമാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനല്‍ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19ചുണ്ടന് വള്ളങ്ങളാണ് മാറ്റുരച്ചത്. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാല്‍ (4:14:35),വിയപുരം (4:22:58), നിരണം (4:23:00),നടുഭാഗം (4:23:31) എന്നീ ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.
ഹീറ്റ്സ് ഒന്നില്‍ പായിപ്പാടന് നമ്പര്‍ 2, ആലപ്പാടന്‍, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടന് വള്ളങ്ങളാണ് മത്സരിച്ചു. രണ്ടാം ഹീറ്റ്സില്‍ ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടന് വള്ളങ്ങളും മത്സരിച്ചു. ഹീറ്റ്സ് മൂന്നില്‍ ചെറുതന, തലവടി, സെന്റ് പയസ് ടെന്ത്, പായിപ്പാടന് ചുണ്ടനുകളും ഹീറ്റ്സ് നാലില്‍ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചില്‍ വലിയ ദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചിരുന്നു.
വയനാട് ദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്നലെ നടന്നത്.
https://www.facebook.com/Malayalivartha























