നഗരവാസികള്‍ ദുരിതത്തില്‍ .... തിരുവനന്തപുരം നഗരത്തും പരിസര പ്രദേശങ്ങളിലും ഇന്ന് വീണ്ടും ജലവിതരണം തടസപ്പെടും...

നഗരവാസികള്‍ ദുരിതത്തില്‍ .... തിരുവനന്തപുരം നഗരത്തും പരിസര പ്രദേശങ്ങളിലും ഇന്ന് വീണ്ടും ജലവിതരണം തടസപ്പെടും...രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ജലവിതരണം തടസ്സപ്പെടുക
കഴിഞ്ഞ കുറച്ചു നാളുകളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത പ്രതിഷേധത്തിലാണ് നഗര വാസികള്‍. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത് മൂലമാണ് ജല വിതരണം തടസപ്പെടുന്നത്.
പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗര വാസികള്‍. ഏതാണ്ട് 101 സ്ഥലങ്ങളില്‍ ഇന്ന് കുടിവെള്ളം മുട്ടുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിപ്പ്.
അതേസമയം നാഗര്‍ കോവില്‍ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികള്‍ക്കായി ആറു ദിവസം വെള്ളം മുടങ്ങിയത് വന്‍ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ടായിരുന്നു. അരുവിക്കരയിലെ വൈദ്യുതി തകരാര്‍,അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്റിലെ അറ്റകുറ്റപണികള്‍, വിവിധയിടങ്ങളിലെ പൈപ് പൊട്ടല്‍, സ്മാര്‍ട്ട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റല്‍ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങള്‍ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്. കാല പഴക്കം ചെന്ന പൈപ്പ് ലൈനുകള്‍ ഉടന്‍ മാറ്റുമെന്നാണ് ജല അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























