ഡിജിറ്റലാക്കിയാല്‍ അനാവശ്യ ചെലവും ലൈസന്‍സിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും... ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍...

ഡ്രൈവിംഗ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പല പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ പരിഹരിക്കാന്‍ ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍. കോഴിക്കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കരാറെടുത്ത ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്‍സ്, ആര്‍സി എന്നിവയുടെ അച്ചടി വളരെ മന്ദഗതിയിലാണ്.
ജൂലായ് മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള ശുപാര്‍ശ ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചത്.
ചിത്രവും ക്യു ആര് കോഡുമുള്ള ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്.
അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിംഗ് ഫീസ് ഈടാക്കുക.
ഡിജിറ്റലാക്കിയാല്‍ അനാവശ്യ ചെലവും ലൈസന്‍സിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റല്‍ ലൈസന്‍സും നല്കാന് കഴിയുന്നതാണ്. ഡ്രൈവിംഗ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ സൗകര്യമുണ്ടാകുമെന്നും വ്യക്തമാക്കി മന്ത്രി .
"
https://www.facebook.com/Malayalivartha























