കാലാവധി പൂര്‍ത്തിയായ ആയിരക്കണക്കിന് കെഎസ്ആര്‍ടിസി ബസുകളുടെ രജിസ്ട്രേഷന് കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി ഗതാഗത വകുപ്പ്....

കാലാവധി പൂര്‍ത്തിയായ ആയിരക്കണക്കിന് കെഎസ്ആര്‍ടിസി ബസുകളുടെ രജിസ്ട്രേഷന് കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി ഗതാഗത വകുപ്പ്. 15 വര്‍ഷം പൂര്‍ത്തിയായ ബസുകളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ചെയര്മാന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ 1270 വാഹനങ്ങള്‍ക്ക് (1117 ബസുകളും 153 ബസിതര വാഹനങ്ങള്‍) നിരത്തിലിറക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിക്കിടയാകുമെന്നും പൊതുനിരത്തില്‍ നിന്നും ഇത്രയും വാഹനങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ചെയര്മാന് അറിയിച്ചിട്ടുണ്ടായിരുന്നു.
രജിസ്ട്രേഷന് റദ്ദാക്കുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുളള ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല എന്നതും സ്വകാര്യ ബസുകള്‍ക്കുളള കാലാവധി 22 വര്‍ഷമായി സര്‍ക്കാര്‍ ഉയര്‍ത്തി നല്കിയിട്ടുളളതും കൂടി പരിഗണിച്ച് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് 2026 സെപ്റ്റംബര്‍ 30വരെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ചെയര്മാന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതോടെയാണ് ഗതാഗത വകുപ്പ് പുതിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























