സംസ്ഥാനത്ത് മദ്ധ്യ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത... ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മദ്ധ്യ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നല്‍, കാറ്റ് എന്നിവയ്ക്കും സാദ്ധ്യത.വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും.
തെക്കന്‍ കര്‍ണാടക മുതല്‍ ഗള്‍ഫ് ഒഫ് മന്നാര്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തി സജീവമായതിനാലാണിത്. വൈകന്നേരമാണ് മഴ സാദ്ധ്യത.പകല്‍ സമയങ്ങളില്‍ താപനില ചെറിയ രീതിയില്‍ ഉയര്‍ന്നേക്കും. ഇന്നലെയും തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭ്യമായേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരള തീരത്ത് മത്സ്യബന്ധനം പാടില്ല . കേരള ,തമിഴ്നാട് തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാദ്ധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം .
https://www.facebook.com/Malayalivartha























