V S- നെ കാണാൻ പിവി അൻവർ എത്തും..!ശത്രുസംഹാരം നടത്തി ADGP ക്ഷേത്രങ്ങളിൽ ഉരുൾ നേർച്ച

നിലമ്പൂരിലെ പൊതുസമ്മേളനത്തിന് പിന്നാലെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്കാണ് പരിപാടി. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്. ഇതോടെ കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി.
പഴയ വി.എസ്.ഗ്രൂപ്പ് പുനർജനിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പി.വി. അൻവർ തിരുവനന്തപുരത്ത് വന്ന് വി.എസ്. അച്ചുതാനന്ദനെ കാണും.വി.എസിന്റെ അനുഗ്രഹാശിസുകളോടെ പുതിയ പാർട്ടി വി.എസിന്റെ പേരിൽ രൂപീകരിക്കാനാണ് പി.വി. അൻവറിന്റെ നീക്കം. കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റുകാരെയെല്ലാം അണിനിരത്തി സി.പി.എമ്മിലെ പിണറായി രോഗം ഇല്ലാതാക്കാനാണ് അൻവറിന്റെ നീക്കം. ഇനി നിങ്ങൾ കാണാൻ പോകുന്നത് പഴയ പി.വി. അൻവറിനെയല്ല. കമ്യൂണിസ്റ്റ് പാർട്ടിയെ അസ്തമനകടലിലക്ക് തള്ളിയിടുന്ന അസ്തമന സൂര്യനായ പിണറായി വിജയനെ നശിപ്പിച്ച് വി.എസ്. എന്ന ഉദയ സൂര്യന്റെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്ന പുതിയ അൻവറിനെയാണ് കേരളം കാണാൻ പോകുന്നത്.
ലാവ്ലിൻ കേസിൽ ഉൾപെടെ നിയമപോരാട്ടം തുടങ്ങാനാണ് അൻവറിന്റെ തീരുമാനം. പാർട്ടിയെ ഒറ്റികൊടുത്തവനാണ് പിണറായിയെന്ന് അൻവർ ഉറക്കെവിളിച്ചു പറയും. ആ സിംഹഗർജനത്തിന് പിന്നാലെ മാർക്സിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വരെല്ലാം ഒരുമിച്ച് ചേർന്ന് ഒരു നദിയായി തീരുമെന്നാണ് അൻവർ കരുതുന്നത്. എ.ഡി. ജി. പി. അജിത് കുമാറിനും പിണറായിക്കുമെതിരെ അതിശക്തമായ സമ്മർദ്ദം ചെലുത്തുന്ന സി.പി.ഐ. അൻവറിനൊപ്പം നിൽക്കുമെന്നാണ് വിശ്വസ്തകന്ദങ്ങളിൽ നിന്നും മനസിലാക്കുന്നത്. പാർട്ടിയിൽ വെറുപ്പിന്റെ മഞ്ഞു മലയ്ക്ക് പകരം സ്നേഹത്തിന്റെ കുളിർ മഴ പെയ്യിക്കാനാണ് അൻവർ ഒരുങ്ങുന്നത്. കെ. കെ.രമ ഉൾപ്പെടെയുള്ള നേതാക്കളുമായി അൽവർ ആശയ വിനിമയം തുടങ്ങിക്കഴിഞ്ഞു. നാളെ അൻവർ യു ഡി എഫുമായി കരംകോർത്താലും അത്ഭുതപ്പെടാനില്ല. യഥാർത്ഥ സി പി എം താനാണെന്ന് തെളിയിക്കാനാണ് അൻവർ നീങ്ങുന്നത്.
വി.എസിന്റെ പഴയ സഹപ്രവർത്തകരുമായി അൻവർ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതിന്റെ ആദ്യ സൂചനയെന്നോണം പഴയ വി എസ്.പോരാളിയും ജനശക്തി സ്ഥാപകനുമായ ജി. ശക്തിധരൻ അൻവറിനെ പ്രകീർത്തിച്ച് രംഗത്തെത്തി.
കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാമെന്ന് പി വി അൻവർ കരുതുന്നുവെങ്കിൽ അത് എത്ര മൗഢ്യമാണെന്ന് ചോദിച്ചു കൊണ്ടാണ്
ശക്തിധരൻ സമൂഹമാധമത്തിൽ കുറിപ്പിട്ടത്. അത് ഇപ്രകാരമാണ്.
ഇപ്പോൾ അൻവർ സൃഷ്ടിച്ച ഭൂകമ്പം നിർവീര്യമാക്കാൻ സിപിഎമ്മിന് അധികം സമയം വേണ്ട. ഇന്നലെ തെരുവിൽ തറ്റുടുത്തിറങ്ങിയ സ്ത്രീകളെ എത്രവേണമെങ്കിലും അവർക്ക് കിട്ടും. കയ്യും കാലും വെട്ടുന്നതിനെക്കുറിച്ച് മാത്രമല്ല ഒരു സ്ത്രീയും ചെയ്യാൻ അറയ്ക്കുന്നത് കാട്ടണമെന്ന് പറഞ്ഞാലും അവർ അനുസരിക്കും. അത് കണ്ട് നിൽക്കുന്ന നമുക്കാണ് അതിൽ വിസ്മയം.! നന്ദിഗ്രാമിലും സിൻഗൂറിലും ഇത് തന്നെ സംഭവിച്ചപ്പോഴും ആർക്കും ഒരു വിസ്മയവും ഉണ്ടായില്ല. പക്ഷെ അവർ പാർട്ടി സ്ഥാനാർഥികളെ ഒന്നടങ്കം സംപൂജ്യരാക്കി ആദരിച്ചു കാണിച്ചുകൊടുത്തു.
അവിടങ്ങളിൽ കിട്ടിയ പരിശീലനമാകും വെട്ടിയിട്ട കൈകൾ ഇതാ എന്ന മട്ടിൽ നിലമ്പൂരിൽ ഇന്നലെ പെണ്ണുങ്ങൾ നടത്തിയ പേക്കൂത്ത്. അതു കണ്ട ലോകം ഈ രാക്ഷസക്കൂട്ടത്തെ എങ്ങിനെ പൊറുക്കും എന്ന് ചിന്തിച്ചിട്ടുണ്ടാകും . കേരളം എന്താ ഫാസിസത്തിനു കീഴിലാണോ? ഇത് നല്കുന്ന സന്ദേശമെന്താണ്? തലയ്ക്ക് വെളിവുള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലാതായൊ? ജനങ്ങൾ തെരുവിലിറങ്ങിയാൽ .. ........?
പി വി അൻവർ മാത്രം വിചാരിച്ചാൽ ഈ ഭ്രാന്ത് തളയ്ക്കാൻ പറ്റില്ല. അൻവർ ആണ് ശരിയെന്നും പറയാനുമാകില്ല. തുണി ശരീരത്തിൽ ഉണ്ടോ ഇല്ലയോ എന്ന് പോലും ഉറയ്ക്കാത്ത മങ്കമാരുടെ ആ കലിപ്പ് ഉണ്ടല്ലോ അതിനെ ഭയപ്പെടണം. എവിടെയെത്തി നമ്മുടെ നാട് സഹോദരിമാരെ?
ഒരു വശത്ത് കപടതയുടെ പെരും തച്ചൻമാർ ജനങ്ങളുടെ ഒപ്പം കൂടി പ്രീണിപ്പിച്ച് വശത്താക്കി സമ്പത്ത് മുഴുവൻ ഏതാനും കുടുംബങ്ങൾ ഊറ്റിക്കൂടിച്ചു മദിച്ചു പുളയ്ക്കുന്നു! . മറുവശത്ത് പോർക്കളങ്ങളിൽ ഹോമിക്കപ്പെട്ടവരുടെ രണഭൂമികളിൽ ഇനിയും ഒരുതരിയെങ്കിലും കനൽ ബാക്കി ഉണ്ടല്ലോ എന്ന് പ്രത്യാശയോടെ ഉറ്റുനോക്കുന്നവർ! ഇതിൽ ആരുടെ കൂടെയാണ് പി വി അൻവർ? അതാണ് ആദ്യം അറിയേണ്ടത്? .
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ യഥാർഥ നായകർ തിരോഭവിച്ചതോടെ കബളിപ്പിക്കപ്പെട്ട ജനത അധിവസിക്കുന്ന ശപിക്കക്കപ്പെട്ട പ്രദേശമായി കേരളം മാറിയോ? . ജനങ്ങളുടെ ആവേശത്തിമിർപ്പിൽ വി എസ് അച്യുതാനന്ദൻ വാർധക്യം കൂസാതെ തുടങ്ങിവെച്ച ഉജ്ജ്വല പോരാട്ടം അനാഥമായി മൂന്നാറിന്റെ മലയിടുക്കിലേവിടെയോ മുന്നോട്ട് പോകാനാകാതെ സ്തംഭിച്ചു നിൽക്കുകയാണ്. അതിലേക്ക് വഴിതെളിച്ച പ്രതിലോമ പ്രവർത്തനങ്ങൾക്ക് ഒത്താശചെയ്യുകയും വഴിതെറ്റിക്കുകയും ചെയ്തവർ ഇപ്പോൾ പെരുവഴിയിൽ കാലും കയ്യുമിട്ടടിച്ചു വിലപിക്കുന്നത് കാവ്യനീതിയായിരിക്കാം . അതിൽ പശ്ചാത്തപ്പിക്കുന്നുണ്ടോ അൻവർ ? എന്തിനാണ് വി എസിനോടും ഈ നാടിനോടും ഈ ചതി ചെയ്തതെന്നതിന് ഉത്തരമുണ്ടോ?
. അൻവറിന് തെറ്റ് തിരുത്താനും ആത്മാർഥമായി പശ്ചാത്തപ്പിക്കാനും പറ്റിയ സന്ദർഭമാണിത്. വി എസ് ഇപ്പോൾ ശരീരം കൊണ്ട് ഒപ്പം നിൽക്കാനില്ല എങ്കിലും ആ പ്രകാശ ഗോപുരം ഇനിയും അണഞ്ഞിട്ടില്ല. വി എസിന് സമാനമാണെന്ന് പറയനാവില്ലെങ്കിലും അതിലെ തരിയും ഈ തരിയും ചേർന്നാൽ വലിയൊരു കനലാകുമെന്നതിൽ തർക്കമില്ല.
കളങ്കിതനായ അൻവറിനേയും വിഎസിനേയും എങ്ങിനെ കൂട്ടിക്കെട്ടും എന്ന ഒരു മുട്ടാപ്പോക്ക് ചോദ്യം ഉയരാം.?
പരിശുദ്ധരുടെ ജാതകം മാത്രം വെച്ച് ഒരു വിപ്ലവവും ഉണ്ടായിട്ടില്ല സഖാക്കളെ .ഗാന്ധിജിക്ക് പോലും.!
ഓരോ കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റലാണ് വിപ്ലവം.
https://www.facebook.com/Malayalivartha























