ആ കാഴ്ച സങ്കടക്കാഴ്ചയായി... ഹൗസ്ബോട്ട് സവാരിക്കിടെ കായലില്‍ ചാടിയ മകളെ രക്ഷിക്കാനായി ശ്രമിച്ച ഗൃഹനാഥന് മുങ്ങിമരിച്ചു...

ആ കാഴ്ച സങ്കടക്കാഴ്ചയായി...ഹൗസ്ബോട്ട് സവാരിക്കിടെ കായലില്‍ ചാടിയ മകളെ രക്ഷിക്കാനായി ശ്രമിച്ച ഗൃഹനാഥന് മുങ്ങിമരിച്ചു...
തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണാണ് (58) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വേമ്പനാട്ട് കായലില്‍ ആര് ബ്ലോക്കിന് സമീപം ചിത്തിരക്കായലിലാണ് സംഭവം നടന്നത്. തിരുനെല്‍വേലിയില്‍ നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമായിരുന്നു ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ വഴക്കിട്ട മകള്‍ സഹയ ബിനിഷ (30) കായലിലേക്ക് ചാടുകയായിരുന്നു.
ബിനിഷയെ രക്ഷിക്കാനായി ജോസഫും മകനും പിന്നാലെ ചാടി. നിലവിളി കേട്ടെത്തിയ ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനേയും കരയ്ക്കുകയറ്റി. സ്പീഡ്ബോട്ടില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha























