തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന് കുരങ്ങുകളെ കാണാതായി....

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന് കുരങ്ങുകള്‍ ചാടിപ്പോയി. മൂന്ന് പെണ് ഹനുമാന് കുരങ്ങുകളാണ് കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്. കഴിഞ്ഞ വര്‍ഷവും സമാന സംഭവം നടന്നിട്ടുണ്ട്. അന്ന് ചാടിപ്പോയ കുരങ്ങും ഈ കൂട്ടത്തിലുണ്ടെന്നാണ് സൂചനകളുള്ളത്.
കുരങ്ങുകള്‍ മൃഗശാലയ്ക്ക് പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് മൃഗശാല അവധിയാണ്. രാവിലെ ഏഴ് മണി മുതലാണ് കുരങ്ങുകളെ കാണാതാകുന്നത്.
https://www.facebook.com/Malayalivartha























