കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പിക്കപ്പ് വാന്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് നാലു വയസുകാരന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പിക്കപ്പ് വാന്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് നാലു വയസുകാരന് ദാരുണാന്ത്യം.ഇരട്ടയാര്‍ ശാന്തിഗ്രാം നാലു സെന്റ് കോളനിയിലെ ശ്രാവണ്‍ ആണ് മരിച്ചത്.
അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവണ്‍. അബദ്ധത്തില്‍ വാഹനത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
കുടുംബശ്രീ യോഗത്തിന് അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു ശ്രാവണ്‍. അതിനിടെ പിക്കപ്പ് ഡ്രൈവര്‍ കുട്ടിയുടെ അമ്മയ്ക്ക് നല്‍കാനുള്ള പണവുമായി വന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ അമ്മയ്ക്ക് പിന്നാലെ കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു.
എന്നാല്‍ ശ്രാവണ്‍ നില്‍ക്കുന്നതറിയാതെ ഡ്രൈവര്‍ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കട്ടപ്പന പൊലീസ് മേല്‍ നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് നല്‍കും. സംസ്‌കാരം തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പില്‍ നടക്കും. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഗ ശ്രാവണിന്റെ സഹോദരിയാണ്.
" "
https://www.facebook.com/Malayalivartha























