പോക്സോ കേസില്‍ മോന്സന് മാവുങ്കലിനെ കോടതി വെറുതെവിട്ടു....ഒന്നാംപ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി

പോക്സോ കേസില്‍ മോന്സന് മാവുങ്കലിനെ കോടതി വെറുതെവിട്ടു....ഒന്നാംപ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി
മോന്സന് മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂര്‍ കോടതി വിധി പറഞ്ഞത്. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.
മോന്സന് മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്സന് മാത്രമായിരുന്നു പ്രതി.
ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്സന് പീഡിപ്പിച്ചെന്നായിരുന്നു പരാതിയുണ്ടായിരുന്നത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.
https://www.facebook.com/Malayalivartha























