ആലുവയില്‍ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി...

ആലുവയില്‍ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ദേശീയപാതയില്‍ തോട്ടക്കാട്ടുകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശി ശക്തിവേലാണ് (48) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha























