നവരാത്രി പൂജയ്ക്കായി മുന്നൂറ്റിനങ്കാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു....
ശുചീന്ദ്രം ക്ഷേത്രത്തില്‍ നിന്ന് നവരാത്രി പൂജയ്ക്കായി മുന്നൂറ്റിനങ്കാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു.... ഇന്നലെ വൈകുന്നേരം തേലക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തിയ മുന്നൂറ്റി നങ്ങാദേവി ഇന്നു രാവിലെ തേവരകെട്ട് ക്ഷേത്രത്തിലെത്തും.
വെളുപ്പിന് നാലിന് വേളിമലൈ കുമാരസ്വാമി കുമാരകോവിലില്‍ നിന്ന് പത്മനാഭപുരത്തേക്ക് പുറപ്പെടും. പത്മനാഭപുരം കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങി പത്മനാഭപുരം മുന്നൂറ്റി നങ്കാദേവി, വേളിമലൈ കുമാരസ്വാമി, തേവരക്കെട്ട് സരസ്വതി ദേവി എന്നിവര്‍ ഘോഷയാത്രയായി അനന്തപുരിയിലേക്ക് പുറപ്പെടും.
ശുചീന്ദ്രം ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഇന്നലെ രാവിലെ ഏഴിന് നടതുറന്നു. ക്ഷേത്രത്തിന് പുറത്ത് കേരള-തമിഴ്‌നാട് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എല്‍.എമാരായ എം.ആര്‍.ഗാന്ധി, ദളവായി സുന്ദരം, കന്യാകുമാരി ജില്ലാ പോലീസ് മേധാവി സുന്ദരവധനം, നാഗര്‍കോവില്‍ എ.എസ്.പി ലളിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 7.30 നും 8 നും ഇടയില്‍ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ വെച്ച് രാജകീയ വാള്‍ (ഉടവല്‍) കൈമാറിയ ശേഷമാണ് നവരാത്രി വിഗ്രഹ ഘോഷയാത്ര ആരംഭിക്കുന്നത്. മന്ത്രിമാരായ വി എന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തിച്ചേരും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കരുവേലപ്പുര മാളികയ്ക്ക് മുന്നില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ആചാരപരമായ സ്വീകരണം നല്‍കുകയും ചെയ്യും. ആര്യശാല ക്ഷേത്രത്തില്‍ വേളിമല കുമാരസ്വാമി, ചെന്തിട്ട ക്ഷേത്രത്തില്‍ ശുചീന്ദ്രം മുന്നൂറ്റിനങ്ക, നവരാത്രി മണ്ഡപത്തില്‍ തേവരക്കെട്ട് സരസ്വതി ദേവി എന്നിവരെ പ്രതിഷ്ഠിക്കും.നവരാത്രി ആഘോഷങ്ങള്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 13ന് സമാപിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha