എല്‍.ഡി.എഫ് വിപുലപ്പെടുത്തേണ്ട ആവശ്യമില്ല: പിണറായി

ഇപ്പോള്‍ എല്‍.ഡി.എഫ് വിപുലപ്പെടുത്തേണ്ട ആവശ്യമില്ലന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള യാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസം ചെറുതോണിയിലെ സ്വീകരണ സമ്മേളനത്തിന് മുമ്പായി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു പിണറായി. പി.സി ജോര്‍ജും, ആര്‍. ബാലകൃഷ്ണ പിള്ളയും അടക്കമുള്ള യു.ഡി.എഫ് വിട്ട പാര്‍ട്ടി നേതാക്കള്‍ എല്‍.ഡി.എഫ് മുന്നണി പ്രവേശനം പ്രതീക്ഷിച്ച് പുറത്ത് നില്‍ക്കുന്ന കാര്യം സൂചിപ്പിച്ചപ്പോഴായിരുന്നു പിണറായുടെ പ്രതികരണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളത്തിന്റെയല്ല, ഉമ്മന്‍ചാണ്ടി കമ്പനിയുടെയാണ് സുവര്‍ണകാലമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണകാലമായിരുന്നു എന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിനെ എല്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണ്. കേരള ജനത ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഴിമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ച വയ്ക്കുന്നത്. സര്‍വ മേഖലയിലും സംസ്ഥാനത്ത് അരാജകത്വം നിലകൊള്ളുകയാണ്. കാര്‍ഷിക മേഖലയിലെ വിലതകര്‍ച്ച അതിന്റെ മറ്റൊരു തെളിവാണെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























