തലസ്ഥാനത്ത് പോക്സോ കേസിലെ പ്രതി കോടതിയിലേക്ക് കൊണ്ടുപോകവേ ബ്ലെയ്ഡ് വിഴുങ്ങി.... ഒടുവില്‍

തലസ്ഥാനത്ത് പോക്സോ കേസിലെ പ്രതി കോടതിയിലേക്ക് കൊണ്ടുപോകവേ ബ്ലെയ്ഡ് വിഴുങ്ങി.... സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്.
കൊല്ലത്തെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകവേ പൊലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. സുമേഷ് തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പൊലീസിനെ അറിയിച്ചത്. ഉടന്‍ പൊലീസ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha























