കണ്ണൂരില്‍ ടിടിഇക്ക് മര്‍ദനം; തിരുവനന്തപുരത്ത് ടിടിഇമാര്‍ സമരത്തില്‍

കണ്ണൂരില്‍ ടിടിഇയെ റെയില്‍വേ സെക്ഷന്‍ സീനിയര്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു സംഘം മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം സ്റ്റേഷനില്‍ ടിടിഇമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. യാത്രക്കാര്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. സംഭവത്തിനു ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ ഉച്ചയോടെ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് ടിടിഇമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്.
കഴിഞ്ഞ രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ എത്തിയ ടിടിഇ ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. ജോലിക്ക് ശേഷം കണ്ണൂര്‍ സ്റ്റേഷനില്‍ വിശ്രമമുറി ആവശ്യപ്പെട്ട ജയകുമാറിനെ മുറി നല്‍കാന്‍ കരാറുകാര്‍ തയാറായില്ല. പിന്നീട് നടന്ന തര്‍ക്കത്തിനിടെയാണ് മര്‍ദനമേറ്റത്. ടിടിഇയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























