കാപ്പില്‍ തീരദേശറോഡിലെ എസ്.എന്‍.ഡി.പി ജംഗ്ഷന് വളവില്‍ നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്

കാപ്പില്‍ തീരദേശറോഡിലെ എസ്.എന്‍.ഡി.പി ജംഗ്ഷന് വളവില്‍ നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്.
കാറില്‍ സഞ്ചരിച്ചിരുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ വില്‍സണ്‍(36), ഷാനവാസ് (34), അഖില്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ വര്‍ക്കലയില്‍ നിന്നും പരവൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ .
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ വില്സന്റിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. മൂവരെയും വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
"
https://www.facebook.com/Malayalivartha























