ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയം... സ്പോട്ട് ബുക്കിംഗിന് അവസരം ഏര്‍പ്പെടുത്തണമെന്ന് കെ.സുരേന്ദ്രന്

ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയം... സ്പോട്ട് ബുക്കിംഗിന് അവസരം ഏര്‍പ്പെടുത്തണമെന്ന് കെ.സുരേന്ദ്രന്. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകുന്നില്ല. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്റെ മറവിലായിരുന്നു തീര്‍ത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.
ശബരമലയിലെ തിരക്ക് നിയന്ത്രിക്കാനായിമിടുക്കരായ ഉദ്യോഗസ്ഥരുണ്ട്. സര്‍ക്കാര്‍ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണ്. ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണ്. അടിയന്തരമായി തീരുമാനം പിന്‍വലിക്കണമെന്നും സ്പോട്ട് ബുക്കിംഗ് ഏര്പ്പെടുത്തണമെന്നുംഅല്ലെങ്കില് ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നല്‍കും. എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
അതേസമയം ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ തീരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവെയ്ക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ മതിയാകുകയൂള്ളൂ.
ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ 80000 പേര്‍ക്കെന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തയ്യല്‍ മെഷിനിലെ വീലില്‍ നിന്ന് ബെല്‍റ്റ് ഊരി പോകാന്‍ കാരണം
"
https://www.facebook.com/Malayalivartha























