വാഹനങ്ങളില്‍ കൂളിംഗ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടര്‍ വാഹനവകുപ്പും പൊലീസും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാര്‍

വാഹനങ്ങളില്‍ കൂളിംഗ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടര്‍ വാഹനവകുപ്പും പൊലീസും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാര്‍.
വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിംഗ് ഫിലിം വലിച്ചുകീറുന്നത് ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്നും മന്ത്രി. മുന്‍ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതിയെന്ന കോടതി നിര്‍ദ്ദേശം കൃത്യമായി പാലിക്കേണ്ടതുമാണ്.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ജനത്തെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കാമെന്നും മന്ത്രി
"
https://www.facebook.com/Malayalivartha























