Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

എയർബാഗ് ഉണ്ടായിരുന്നിട്ടും തുണച്ചില്ല; ഓടിക്കൂടിയ നാട്ടുകാർ ഇടിയുടെ ആഘാതത്തില്‍ കുടുങ്ങിപ്പോയ രശ്മിയെ പുറത്തെടുക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭർത്താവ്...

09 OCTOBER 2024 03:43 PM IST
മലയാളി വാര്‍ത്ത

അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി യുവതി മരണപ്പെട്ട സംഭവത്തിൽ വില്ലനായത്, റോഡിലെ അനധികൃത പാർക്കിങ് എന്ന് റിപ്പോർട്ട്. ടോൾ പ്ലാസയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപ് ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച വെളുപ്പിനെയായിരുന്നു അപകടം. കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്.

ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. ആരോൺ തേവലക്കര ഹോളിട്രിനിറ്റി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയർബാഗ് ഉണ്ടായിരുന്നെങ്കിലും അതും തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോർ തുറക്കാൻ സാധിച്ചതിനാൽ അദ്ദേഹം വൈകാതെ തന്നെ പുറത്തിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ പിൻസീറ്റിലിരുന്ന ആരോണിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കാല്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആരോണിനെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കുടുങ്ങിപ്പോയ രശ്മിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയാണ് വാഹനം വെട്ടിപ്പൊളിച്ചത്.

രശ്മിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റെന്ന് മനസിലായതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അരമണിക്കൂറിനകം അവരെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് രശ്മിയെ പുറത്തെടുത്തത്. മരടിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ എത്തിച്ചെങ്കിലും രശ്മി വൈകാതെ മരിച്ചു. ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു. കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ.

 

 

അരുണും പ്രമോദും ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ ഇടത് വശത്തെ മുൻഭാഗം എല്ലാം കൂടി അകത്തേയ്ക്കു വന്ന് രശ്മിയുടെ മടിയിലേയ്ക്ക് കയറിയ നിലയിലായിരുന്നു. അതുകൊണ്ടു തന്നെ ആളുകൾക്ക് രശ്മിയെ പുറത്തെടുക്കാൻ സാധിക്കാതെ വരികയായിരുന്നു. അപ്പോൾ തന്നെ നാട്ടുകാർ പോലീസിനെയും ഫയര്ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് രശ്മിയെ പുറത്തെടുത്തത്. രശ്മിയെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണത്തിനു കീഴടങ്ങുകയായിരുന്നു.

 

 

ഈ സംഭവം കണ്ടുനിന്ന ദൃക്‌സാക്ഷികൾ ഇപ്പോഴും ഇതിന്റെ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. രശ്മിയെ പുറത്തെടുക്കുമോൾ ചോര വന്നുകൊണ്ടിരിക്കുകയാണ്. കുറച്ച് ശ്വാസമുണ്ടായിരുന്നു. ഇതിനിടെ രശ്മി ഗര്ഭിണിയാണെണെന്നൊക്കെ പറഞ്ഞിരുന്നതായും ചിലർ പറയുന്നുണ്ട്. രശ്മിയെ കെട്ടിപ്പിടിച്ച് പ്രമോദ് കരയുന്നുണ്ടായിരുന്നു. രശ്മിയെ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ പൊട്ടിക്കരഞ്ഞ് ഉമ്മ നൽകിയ പ്രമോദിന്റെ സങ്കടം രക്ഷാപ്രവർത്തനം നടത്തിയവരുടെ ഉള്ളുലച്ചു.

 

 

ഇടിയുടെ ആഘാതത്തിൽ ഡാഷ്ബോർഡിൽ കാല് ജാമായി ഇരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് മാറ്റിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. രശ്മിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്തതിന്റെ സങ്കടവും അവർ പങ്കുവച്ചു. ഒരുപാട് കഷ്ട്ടപെട്ടു പുറത്തെടുക്കാൻ. എന്നിട്ടും കഴിയാതെ വന്നു. ഫയർഫോഴ്‌സിന്റെ സഹായം കൊണ്ടാണ് പിന്നീട് പുറത്തെടുക്കാനായത്. അപ്പോഴേയ്ക്കും എല്ലാം അവസാനിച്ച മാടായിരുന്നുവെന്ന് അവർ പറയുന്നു.

 

 

2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോ‍ർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അപകടമുണ്ടായ ഇന്നലെയും ഒട്ടേറെ ലോറികൾ അടക്കം ഇവിടെ നിർത്തിയിട്ടിരുന്നു. വാഹനം ഓടിച്ചു വരുന്നവർ വഴിയിരികിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നത് കാണാൻ വൈകുന്നതു മൂലമാണ് പല അപകടങ്ങളം സംഭവിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (7 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (8 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (8 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (8 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (8 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (9 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (9 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (12 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (12 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (12 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

Malayali Vartha Recommends