കണ്ണീര്‍ക്കാഴ്ചയായി... മാവൂര്‍-കോഴിക്കോട് റോഡില്‍ ചെറൂപ്പ കൂട്ടായി ബില്‍ഡിങ്ങിന് സമീപം സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... മാവൂര്‍-കോഴിക്കോട് റോഡില്‍ ചെറൂപ്പ കൂട്ടായി ബില്‍ഡിങ്ങിന് സമീപം സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് അബിന്‍ കൃഷ്ണയാണ് (21) മരിച്ചത്.
ജല്‍ജീവന്‍ പൈപ്പിട്ട കുഴി ശാസ്ത്രീയമായി മൂടാത്തത് മൂലമുണ്ടായ ഗട്ടറിനു സമീപം മുന്നിലുള്ള ഓട്ടോറിക്ഷ പെട്ടെന്ന് വേഗത കുറച്ചതിനാല്‍ സ്കൂട്ടര്‍ ബ്രേക്ക് ഇട്ടപ്പോള്‍ മറിയുകയായിരുന്നു.
റോഡില്‍ വീണ യുവാവിന്റെ തല എതിരെ വന്ന ബൈക്കിന് പിന്നിലിടിച്ച് തകര്‍ന്ന് തല്‍ക്ഷണം മരിച്ചു.ചെറൂപ്പയിലെ ടി.വി.എസ് സുസുക്കി സര്‍വിസ് സെന്ററിലെ ജീവനക്കാരനാണ്. വീട്ടില്‍ നിന്ന് സ്ഥാപനത്തിലേക്ക് വരുമ്പോഴാണ് അപകടം. ബിന്ദുവാണ് മാതാവ്.
മാവൂര്‍ പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. .
https://www.facebook.com/Malayalivartha























