എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കറുത്തപറമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം... മൂന്നു പേര്‍ക്ക് പരുക്ക്

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് കറുത്തപറമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമിതവേഗതയില്‍ വന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്കൂട്ടറിലും ബൈക്കിടിച്ചു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha























