പൂജവെയ്പ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍

പൂജവെയ്പ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍
ചെന്നൈ സെന്‍ട്രല്‍ കോട്ടയം, മംഗളൂരു ജംഗ്ഷന്‍ എറണാകുളം എന്നീ രണ്ട് സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ പ്രത്യേകം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ബുക്കിംഗ് തുടങ്ങി. സംസ്ഥാനത്ത് നാല് സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്.
പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കൂടാതെ 10 ജനറല്‍ കോച്ചുകളും എട്ട് സ്ലീപ്പറും ഇതിലുണ്ടാകും.
രാത്രി 11.55ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തും.
ഒക്ടോബര്‍ 10, 12 തീയതികളിലാണ് ഈ സര്‍വീസുള്ളത്. തിരിച്ച് വൈകിട്ട് 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് 8.20ന് ചെന്നൈയിലെത്തുന്നതാണ്. ഒക്ടോബര്‍ 11, 13 തീയതികളിലാണ് മടക്ക സര്‍വീസ്. എറണാകുളം മംഗളൂരു ട്രെയിന്‍ (06155) ഒക്ടോബര്‍ 10 മുതല്‍ സര്‍വീസ് നടത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകളുള്ളത്.
"
https://www.facebook.com/Malayalivartha























