കോഴിക്കോട് മാവൂര്‍ ചെറൂപ്പയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാവൂര്‍ ചെറൂപ്പയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. അഭിന്‍ കൃഷ്ണ എന്ന യുവാവാണ് മരിച്ചത്. പെരുവയല്‍ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് വരുകയായിരുന്ന യുവാവാണ് മരിച്ചത്.
വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടാനായി റോഡ് കീറിയപ്പോള്‍ രൂപപ്പെട്ട കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha























