Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആരിഫ് മുഹമ്മദ് ഖാനും പോലീസും തമ്മില്‍ മുട്ടന്‍ അടി; ഗവര്‍ണറോട് കലിയിളകി പിണറായി

10 OCTOBER 2024 07:00 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പോലീസും തമ്മില്‍ വാക്‌പോര്. സ്വര്‍ണക്കടത്ത് വഴി ലഭിക്കുന്ന വരുമാനം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്റെ വെബ്‌സൈറ്റിലുണ്ടെന്ന ഗവര്‍ണറിന്റെ അവകാശവാദത്തെ തള്ളി പോലീസ്. ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. എന്നാല്‍ അങ്ങനെയൊരു വിവരം സംസ്ഥാന പോലീസിന്റെ വെബ്‌സൈറ്റില്‍ ഇല്ലെന്നാണ് പോലീസ് പത്രകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയിരുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നടത്തിയ പത്രസമ്മേളനത്തില്‍ സംസ്ഥാനത്ത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ വിറ്റുകിട്ടുന്ന പണം നിരോധിത സംഘടനകള്‍ക്കായി വിനിയോഗിക്കുകയാണെന്ന് പോലീസ് വെബ്‌സൈറ്റില്‍ പറയുന്നു' ഇതായിരുന്നു ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ഒരു ഘട്ടത്തിലും ഇത്തരമൊരു പരാമര്‍ശം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.'സ്വര്‍ണവും കറന്‍സിയും പിടിച്ചെടുത്തതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ് കാലയളവ് തിരിച്ചുള്ള വിശദാംശങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്' പോലീസ് അറിയിച്ചു. മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവനയില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായതിനിടെയാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടുകളിലെയും പണം മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രിയുടേതായി 'ദ ഹിന്ദു' അഭിമുഖത്തില്‍ വന്ന പരാമര്‍ശത്തില്‍ ഗവര്‍ണര്‍ നേരത്തേ വിശദീകരണം ചോദിച്ചിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നതരത്തില്‍ താന്‍ പരസ്യപ്രസ്താവന നടത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറപടി നല്‍കുകയുണ്ടായി. തെറ്റായി അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ 'ദ ഹിന്ദു' പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തനാകാതിരുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ കണ്ടിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ആദ്യം അറിയിക്കേണ്ടത് തന്നെയാണെന്നാണ് ബുധനാഴ്ച വൈകീട്ട് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍വെച്ച് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി പറയാത്തതാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ എന്തുകൊണ്ട് പത്രത്തിനെതിരേ കേസുകൊടുക്കുന്നില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനെ എന്തിനാണ് ഇരുട്ടില്‍നിര്‍ത്തിയത്. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. 20 ദിവസത്തിനുശേഷമാണ് കത്തിന് മുഖ്യമന്ത്രി മറുപടിനല്‍കിയതെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. ഇതിനിടെയാണ് അദ്ദേഹം പോലീസ് വെബ്‌സൈറ്റില്‍ ഇത്തരമൊരു വിവരമുണ്ടെന്ന പരാമര്‍ശം നടത്തിയത്. അതിനാണ് പോലീസ് മറുപടി നല്‍കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (7 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (8 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (8 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (8 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (8 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (9 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (9 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (11 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (11 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (11 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (12 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (12 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (12 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

Malayali Vartha Recommends