ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍.. കേരളാ പോലീസിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍..എല്ലായിടത്തും വൈറൽ...
കഴിഞ്ഞ ദിവസം എല്ലാം ദിവ്യ മയമായിരുന്നു. പി പി ദിവ്യയെ പോലീസ് സംരക്ഷിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ നമ്മൾ കണ്ടതാണ് . അവരുടെ മുഖത്തു വരുന്ന ചിരിയിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമായി പറയാം . അവർ എവിടെ ആണെകിലും പാർട്ടിയുടെ സുരക്ഷിതത്വം അവർക്ക് ലഭിക്കുമെന്നുള്ളത് . അതായിരുന്നു ഇത്രയും കാലം ഒളിവിൽ പോയതിൽ നിന്നും വ്യക്തമായത് . കൂടാതെ ചാനല്‍ ക്യാമറകളുടെ കണ്ണുവെട്ടിക്കാനും എല്ലാ സഹായങ്ങളുമായി പോലീസ് ദിവ്യക്കൊപ്പം നിന്നു.ഈ ദൃശ്യങ്ങളെല്ലാം ഇന്നലെ ചാനലുകള്‍ വഴി പ്രചരിച്ചിരുന്നു.
ഇന്ന് പുറത്തിറങ്ങിയ കേരളാ കൗമുദിയുടെ കാര്‍ട്ടൂണും കേരളാ പോലീസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു. ദിവ്യക്ക് വേണ്ടി പോലീസ് ഒത്തുകളിച്ചതിന പരിഹസിച്ചാണ് സുജിത്തിന്റെ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ദിവ്യയെയാണ് ചിത്രീകരിച്ചത്. സ്ഥലത്തെ പ്രധാന ദിവ്യക്ക് ഓര്‍ഡര്‍ എടുക്കുന്ന പോലീസുകാരെയും കാര്‍ട്ടൂണില്‍ കാണാം. ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍.
ഇതിനൊപ്പം ഒരു പോലീസുകാരന്‍ എസിക്ക് തണുപ്പ് കൂട്ടണോ അതോ കുറയ്ക്കണോ എന്ന ചോദിക്കുന്ന പോലീസുകാരനെയും കാണാം.ദിവ്യയോടുള്ള കേരളാ പോലീസിന്റെ കരുതലിനെ അടിമുടി പരിഹസിച്ചു കൊണ്ടുള്ള കേരളാ കൗമുദി കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ആക്ഷേപ ഹാസ്യ കാര്‍ട്ടൂണില്‍ കേരളത്തില്‍ നിലവില്‍ ഒന്നാമെന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് സുജിത്ത്.
https://www.facebook.com/Malayalivartha