Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വിശ്വസിക്കാനാവുന്നില്ല... പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ആവേശത്തോടെ വരവേറ്റ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ല്‍ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് നാളെ സമാപനം; വന്‍ ഡിമാന്‍ഡ്, ഓഹരി വില്‍പന 30% ആയി കൂട്ടി

05 NOVEMBER 2024 09:56 AM IST
മലയാളി വാര്‍ത്ത

ഭാഗ്യ പരീക്ഷകര്‍ക്ക് വമ്പന്‍ അവസരമാണ് ഒരുങ്ങിയത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ കാത്തിരുന്ന് ആവേശത്തോടെ വരവേറ്റ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ല്‍ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) നാളെ തിരശീല വീഴും.

25% ഓഹരികള്‍ (258.2 കോടി ഓഹരികള്‍) വിറ്റഴിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പന 30 ശതമാനത്തിലേക്ക് (310 കോടി ഓഹരികള്‍) ഉയര്‍ത്തിയെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) ലിസ്റ്റിങ് ലക്ഷ്യമിട്ട് ഒക്ടോബര്‍ 28നാണ് ലുലു റീറ്റെയ്ല്‍ ഐപിഒയ്ക്ക് തുടക്കമായത്. വില്‍പനയ്ക്ക് വച്ച ഓഹരികള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ 100 ശതമാനത്തിലധികം അപേക്ഷകള്‍ കിട്ടിയിരുന്നു.

യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ ഐപിഒ എന്ന റെക്കോര്‍ഡുമാണ് സൂപ്പര്‍ഹിറ്റ് പരിവേഷത്തോടെ ലുലു റീറ്റെയ്ല്‍ സ്വന്തമാക്കുന്നത്. അധികമായിവില്‍പനയ്ക്കുവച്ച 51.6 കോടിയില്‍പ്പരം ഓഹരികള്‍ പൂര്‍ണമായും യോഗ്യരായ നിക്ഷേപകര്‍ക്ക് (പ്രൊഫഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍) മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്.

ഓഹരിക്ക് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയായിരുന്നു (44.40 രൂപ മുതല്‍ 46.49 രൂപവരെ) ഇഷ്യൂ വില. ഇതില്‍ മാറ്റമില്ല. 164 കോടി ഡോളര്‍ മുതല്‍ 172 കോടി ഡോളര്‍ വരെ (ഏകദേശം 13,776 കോടി രൂപ മുതല്‍ 14,450 കോടി രൂപവരെ) സമാഹരണമാണ് ഐപിഒയുടെ പുതുക്കിയ ലക്ഷ്യം. 2,004 കോടി മുതല്‍ 2,107 കോടി ദിര്‍ഹം വരെ (48,231 കോടി രൂപവരെ/546574 കോടി ഡോളര്‍) വിപണിമൂല്യം (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍) വിലയിരുത്തിയുമാണ് ലുലു റീറ്റെയ്ല്‍ ഐപിഒ. ഇതില്‍ 89% യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 10% ചെറുകിട നിക്ഷേപകര്‍ക്കും (റീറ്റെയ്ല്‍ നിക്ഷേപകര്‍) ബാക്കി ഒരു ശതമാനം കമ്പനിയിലെ യോഗ്യരായ ജീവനക്കാര്‍ക്കുമായി നീക്കിവച്ചിരുന്നു.

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം 5,000 ദിര്‍ഹം (1.14 ലക്ഷം രൂപ), ക്യുഐബികള്‍ക്ക് 50 ലക്ഷം ദിര്‍ഹം (11.44 കോടി രൂപ) എന്നിങ്ങനെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക. റീറ്റെയ്ല്‍ നിക്ഷേപര്‍ക്ക് തുടര്‍ന്ന് 1,000 ദിര്‍ഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങള്‍ക്കായും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്ക് മിനിമം 2,000 ഓഹരികള്‍ ഉറപ്പാക്കുമെന്ന് ലുലു വ്യക്തമാക്കിയിരുന്നു.

ലുലു റീറ്റെയ്ല്‍ ഐപിഒ അവസാനിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കേയും മികച്ച അപേക്ഷകളാണ് റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്നും നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോഴും ലഭിക്കുന്നത്. ഇഷ്യൂവിലെ ഉയര്‍ന്ന വിലയായ 2.04 ദിര്‍ഹപ്രകാരം അപേക്ഷിച്ചവര്‍ക്കായിരിക്കും അലോട്ട്‌മെന്റ് ഭാഗ്യമുണ്ടാവുക. 2.04 ദിര്‍ഹമായിരിക്കും ഓഹരിക്ക് അന്തിമവിലയായി നിശ്ചയിച്ചേക്കുക. നവംബര്‍ ആറിനാണ് അന്തിമവില പ്രഖ്യാപനം. അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് നവംബര്‍ 13ന് നിക്ഷേപകര്‍ക്ക് ലഭിക്കും. നവംബര്‍ 14ന് ലുലു റീറ്റെയ്ല്‍ ഓഹരികള്‍ അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. 25 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 68 കോടി ഡോളര്‍/572 കോടി രൂപ) നിക്ഷേപ വാഗ്ദാനവുമായി സൗദി അറേബ്യന്‍ നിക്ഷേപ സ്ഥാപനമായ മസാറ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും ലുലു ഐപിഒയിലെ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.

മൂല്യത്തിലും സബ്‌സ്‌ക്രിപ്ഷനിലും യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ലുലു റീറ്റെയ്ല്‍ നേടിക്കഴിഞ്ഞു. ഊര്‍ജ സേവനസ്ഥാപനമായ എന്‍എംഡിസി എനര്‍ജി ഓഗസ്റ്റില്‍ നടത്തിയ 87.7 കോടി ഡോളറിന്റെ റെക്കോര്‍ഡ് ഐപിഒയാണ് പഴങ്കഥയായത്. സബ്‌സ്‌ക്രിപ്ഷനിലാകട്ടെ പാര്‍ക്കിന്‍ കോ ഈ വര്‍ഷം നടത്തിയ ഐപിഒയില്‍ ലഭിച്ച 165 മടങ്ങ് എന്ന റെക്കോര്‍ഡും പിന്തള്ളപ്പെട്ടുവെന്നാണ് വിലയിരുത്തലുകള്‍.

സൗദി അറേബ്യയിലും യുഎഇയിലും ഉള്‍പ്പെടെ കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് വിപണിവിപുലീകരിക്കുക, കടബാധ്യതകള്‍ വീട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി നയിക്കുന്ന ലുലു റീറ്റെയ്‌ലിന്റെ ഐപിഒ. യുഎഇയിലും ഒട്ടുമിക്ക ഗള്‍ഫ് നാടുകളിലെയും മിക്ക കുടുംബങ്ങള്‍ക്കും സുപരിചിതമാണെന്നതും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യവുമാണ് ജിസിസി മേഖലയെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലുവിന്റെ ഐപിഒയ്ക്കുള്ള മികച്ച സ്വീകാര്യതയുടെ മുഖ്യ കാരണങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (8 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (29 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (47 minutes ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (1 hour ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (1 hour ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (1 hour ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (10 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (10 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (11 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (11 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (11 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (14 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (14 hours ago)

Malayali Vartha Recommends